DySP തമിഴ്‌നാട്ടിൽ ? സഹായിച്ചത് പോലീസ് നേതാക്കൾ

Last Updated:
തിരുവനന്തപുരം: നെയ്യാറ്റിൻകര കൊലപാതകത്തിന് ശേഷം ഡിവൈ.എസ്‌.പി ബി. ഹരികുമാർ തമിഴ്നാട്ടിലേക്ക് കടന്നുവെന്ന് സൂചന. സംഭവത്തിന്ശേഷം ആദ്യം ബന്ധപ്പെട്ടത് പൊലീസ് അസോസിയേഷൻ നേതാക്കളെയെന്നാണ് വിവരം. ഒളിവിൽ പോകാൻ സൗകര്യം ചെയ്തത് ജില്ലാ നേതാവെന്നാണ് വിവരം. ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം ശക്തിപ്പെടുത്താനാണ് നാട്ടുകാരുടെ തീരുമാനം.
അതേസമയം, സനലിന്റെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചതിന് നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. ആയിരം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചത്. ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ആയിരംപേർക്കെതിരെ കേസെടുത്തിരിക്കുന്നത്.
advertisement
ഇതിനിടെ, DySP ബി. ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ വിജിയും ബന്ധുക്കളും രംഗത്തെത്തി. കേസന്വേഷണത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപ്പെടണമെന്നും ഭാര്യ വിജി ന്യൂസ് 18 നോട് പറഞ്ഞു. സംഭവം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും ഹരികുമാറിനെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം ഊർജിതമാക്കിയതായാണ് പൊലീസ് ആവർത്തിക്കുന്നത്. നെടുമങ്ങാട് എ.എസ്.പി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഹരികുമാറിന്‍റെ രണ്ട് മൊബൈൽ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
DySP തമിഴ്‌നാട്ടിൽ ? സഹായിച്ചത് പോലീസ് നേതാക്കൾ
Next Article
advertisement
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം': വി ഡി സതീശൻ
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം'
  • ശബരിമലയിലെ ദ്വാരപാലക ശിൽപം കോടികൾക്ക് വിറ്റതിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് വി ഡി സതീശൻ.

  • ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനുമതിയോടെ ദ്വാരപാലക ശിൽപം വിറ്റതിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നു.

  • ദേവസ്വം മന്ത്രി രാജിവെക്കണമെന്നും, ബോർഡ് പ്രസിഡന്‍റിനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

View All
advertisement