യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്തതില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ് നല്‍കി. രണ്ടു വര്‍ഷത്തിനുള്ളില്‍ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകളടക്കം വന്നുവെന്നതടക്കമുള്ള വിവരങ്ങള്‍ അറിയിക്കണം. സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാത്തതിന് ബി.എസ്.എന്‍.എല്ലിനും കസ്റ്റംസ് നോട്ടീസ് അയച്ചു.
മാര്‍ച്ച് നാലിന് കോണ്‍സുലേറ്റ് ജനറലിന്റെ പേരിലുള്ള നയതന്ത്ര ബാഗിലൂടെ ആറായിരം മതഗ്രന്ഥം എത്തിച്ചെന്നും അത് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി.ആപ്ടിന്റെ ഓഫീസിലെത്തിച്ചെന്നുമാണ് കണ്ടെത്തല്‍. ഇതിലാണ് പ്രോട്ടോക്കോള്‍ ഓഫിസറോട് വിശദീകരണം തേടിയത്. ഡിപ്ലോമാറ്റിക് ബാഗ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്യാന്‍ കസ്റ്റംസിനു ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ല.
advertisement
TRENDING Kamala Harris| ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി [NEWS]Covid 19 | സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ്; 880 പേർ രോഗമുക്തി നേടി [NEWS] 'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി[NEWS]
രണ്ടു വര്‍ഷത്തിനിടയില്‍ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകള്‍ വന്നിട്ടുണ്ടെന്നും, ഇതിന്‍റെ രേഖകളുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നയതന്ത്ര ബാഗുകള്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സ് നല്‍കണമെങ്കില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഡിപ്ലോമാറ്റിക് ബാഗില്‍ എന്തെല്ലാം സാധനങ്ങളുണ്ടെന്ന കോണ്‍സലേറ്റിന്‍റെ റിപ്പോര്‍ട്ടില്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ ഒപ്പിട്ടാല്‍ മാത്രമേ കസ്റ്റംസിനു ബാഗ് വിട്ടു നല്‍കാന്‍ കഴിയുകയുള്ളു. ഇതിനായി പ്രത്യേക ഇളവ് നല്‍കിയിട്ടുണ്ടോയെന്ന് വിശദീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.