'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി

Last Updated:

ഒരു മകനെ പോലെ തുല്യമായ മകൾക്കും സ്വത്തിൽ തുല്യാവകാശം നൽകണമെന്നതാണ് ഭേദഗതിയുടെ അന്തസത്ത. ഭേദഗതി നടപ്പാക്കുമ്പോൾ ആ അന്തസത്തയ്ക്ക് വിരുദ്ധമാകരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: ഹിന്ദു കുടുംബങ്ങളുടെ സ്വത്തില്‍ മകനെപ്പോലെ മകള്‍ക്കും തുല്യ അവകാമുണ്ടെന്ന സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി.  2005 സെപ്റ്റംബര്‍ ഒമ്പതിന് നിലവില്‍ വന്ന ഹിന്ദുപിന്തുടര്‍ച്ചാവകാശ നിയമ ഭേദഗതി പ്രകാരം പെൺമക്കൾക്കും കുടുംബസ്വത്തിൽ അവകാശമുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജി ബെഞ്ചാണ് വിധിച്ചത്.  നിയമ ഭേദഗതി നിലവിൽ വന്ന  സമയത്ത് പിതാവോ മകളോ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ പെൺമക്കൾക്ക് അവരുടെ സ്വത്തിൽ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
നിയമ ഭേദഗതി  നിലവിൽ വന്ന 2005 സെപ്റ്റംബർ 9 ന് അച്ഛനും മകളും ജീവിച്ചിരിപ്പുണ്ടെങ്കിൽ മാത്രമേ സ്വത്തിൽ അവകാശം ലഭിക്കൂവെന്ന മുൻ തീരുമാനത്തില‌ും സുപ്രീം കോടതി പുതിയ  ഉത്തരവിലൂടെ  വ്യക്തത വരുത്തി. ഭേദഗതിയിലെ നിയമ പ്രശ്നങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് മൂന്നംഗ ബെഞ്ചിന്‍റെ സുപ്രധാന
advertisement
ഒരു മകനെ പോലെ  തുല്യമായ  മകൾക്കും സ്വത്തിൽ തുല്യാവകാശം നൽകണമെന്നതാണ് ഭേദഗതിയുടെ അന്തസത്ത. ഭേദഗതി നടപ്പാക്കുമ്പോൾ ആ അന്തസത്തയ്ക്ക് വിരുദ്ധമാകരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
ഭേദഗതി നിലവിൽ വന്ന  തീയതിയിലെന്നപോലെ, ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ മകൾക്ക് അവളുടെ പിതാവിന്റെ സ്വത്തിൽ അവകാശമുണ്ട്. ഭേദഗതി നിലവിൽ വന്ന  തീയതിയിൽ മകൾ ജീവിച്ചിരിപ്പില്ലെങ്കിൽ  അവരുടെ കുട്ടികൾക്ക് ഈ സ്വത്തിൽ അവകാശമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
മകനെ പോലെ തന്നെ മകളും തുല്യാവകാശമുള്ള വ്യക്തി (coparcener ) ആണെന്നും ഒരു മകന്റെ അതേ അവകാശങ്ങളുണ്ടെന്നും കോടതി ഈ വിധിയിലൂടെ അംഗീകരിച്ചു.
advertisement
സുപ്രീം കോടതിയുടെ ഈ വിധി പ്രസ്താവത്തോടെ  ഹിന്ദു കുടുംബ സ്വത്തിൽ മകൾക്കുള്ള അവകാശം സംബന്ധിച്ച് കാലങ്ങളായുള്ള അവ്യക്തതയ്ക്ക് പരിഹാരമായി. വിധിയുടെ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട് മറ്റു കോടതികളുടെ പരിഗണനയിലുള്ള കേസുകളിൽ ആറു മാസത്തിനകം തീർപ്പു കൽപ്പിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി
Next Article
advertisement
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
  • തുറന്ന ആശയവിനിമയം പ്രണയബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും

  • വൃശ്ചികം രാശിക്കാർക്ക് പ്രണയപരവും സംതൃപ്തവുമായ ഒരു ദിവസമായിരിക്കും

  • തുലാം രാശിക്കാർക്ക് അഭിപ്രായവ്യത്യാസങ്ങൾ

View All
advertisement