Also Read- Petrol Diesel Price| തെരഞ്ഞെടുപ്പ് അനുഗ്രഹമായി; പതിനാറാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില
കേരളത്തിനൊപ്പം ഡൽഹിയിൽ ജാഫ്രാദിലും, ബാംഗ്ലൂരിൽ രണ്ട് ഇടങ്ങളിലും പരിശോധന തുടരുകയാണ്. ഐഎസ്ഐഎസ് റിക്രൂട്ട്മെന്റ് കേസുകളുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നതെന്നും ഏഴ് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നുമാണ് എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി മുസ്ലിം യുവാക്കളെ സ്വാധീനിച്ച് റിക്രൂട്ട് ചെയ്ത് ഓണ്‍ലൈന്‍ പരിശീലനം നല്‍കി പ്രാദേശികമായി ആക്രമണങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ ലക്ഷ്യമിടുന്നതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 48 മണിക്കൂര്‍ മുന്‍പ് ഇതുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഏറെ നാളുകളായി ആറോ ഏഴോ പേര്‍ അടങ്ങുന്ന ഈ സംഘത്തെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റെയ്ഡില്‍ അഞ്ചുപേര്‍ പിടിയിലായതായി ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
advertisement
Also Read- Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം
കഴിഞ്ഞ ഡിസംബറിൽ പോപ്പുലർ ഫ്രണ്ട് മുൻനിര നേതാക്കളുടെ വീടുകളിൽ സംസ്ഥാന വ്യാപകമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു. ഇവരുടെ പണം ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെടുക്കുന്നതിനായിരുന്നു പരിശോധന നടത്തിയത്. കൊച്ചി, മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. കൊച്ചി കളമശേരിയിൽ പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഇ.എം. അബ്ദുൽ റഹ്മാന്റെ വീട്ടിലും കരമന അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു.
Also Read- സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിദേശയാത്രാ വിവരങ്ങൾ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും പണമിടപാട് സംബന്ധിച്ച വിവരങ്ങളും പോപ്പുലർ ഫ്രണ്ട് മുൻനിര നേതാക്കളിൽനിന്ന് ഇഡി ചോദിച്ചറിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മുൻനിര നേതാക്കളുടെ എല്ലാം വീടുകളിൽ ഒരേസമയം പരിശോധന നടത്തിയത്.
English Summary: National Investigation Agency (NIA) on Monday carried out searches at seven locations across the country, including one in Delhi. An NIA source said that the multiple agency sleuths are carrying out searches at seven locations in Delhi, Karnataka and Kerala. The raids are in Kannur and Malappuram of Kerala. The investigating team is searching the house of Popular Front Vallikkunnu mandalam president. A raid at a house at Thana in Kannur started in the morning.