Also Read- സ്വപ്നക്കൊപ്പം സെൽഫി: വനിത പൊലീസുകാർക്ക് എതിരെ അച്ചടക്ക നടപടി; നഴ്സുമാരുടെ മൊഴി എടുക്കും
മതഗ്രന്ഥങ്ങളുടെ വിതരണത്തിന്റെ മറവിൽ സ്വർണക്കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചറിയാനാണ് മന്ത്രി ജലീലിനെ ചോദ്യംചെയ്യുന്നത്. യുഎഇ കോൺസുലേറ്റിൽ നിന്നുള്ള അഞ്ചുലക്ഷം രൂപയുടെ ഭക്ഷ്യകിറ്റുകൾ സ്വന്തം മണ്ഡലത്തിൽ എത്തിച്ചത്, ചട്ടം ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചത്, സ്വർണക്കടത്തുമായുള്ള ബന്ധം എന്നീ കാര്യങ്ങൾ വിശദമായി ചോദ്യം ചെയ്യും. ഈ ആഴ്ച അവസാനമോ, അടുത്ത ആഴ്ച ആദ്യമോ ചോദ്യം ചെയ്യും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി കൂടി അടിസ്ഥാനപ്പെടുത്തിയാകും ചോദ്യം ചെയ്യുക.
advertisement
Also Read- 'ഖുറാന്‍ കൊടുക്കുന്നത് തെറ്റായി BJPക്ക് തോന്നാം, ലീഗിന് തോന്നണോ?': മുഖ്യമന്ത്രി
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായി ഫോണിൽ ബന്ധപ്പെടാനുണ്ടായ സാഹചര്യങ്ങളും ജലീലിൽ നിന്ന് സംഘം ചോദിച്ചറിയും.
കഴിഞ്ഞ മാർച്ചിൽ യുഎഇ കോൺസുലേറ്റ് 8000 മതഗ്രന്ഥങ്ങള്‍ എത്തിച്ചവിവരം പ്രോട്ടോകോൾ ഓഫീസിനെ അറിയിച്ചിരുന്നില്ലെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ദുബായിൽ നിന്ന് എത്തിയ മതഗ്രന്ഥങ്ങൾ യുഎഇ കോൺസുലേറ്റിലേക്കെന്ന പേരിലാണ് കൊണ്ടുപോയത്. അതിൽ 32 ബോസ്കുകൾ മൂന്ന് മാസത്തിന് ശേഷംമന്ത്രി ജലീലിന് കൈമാറി. സി ആപ്റ്റിലെത്തിച്ച 32 പാക്കറ്റുകളിൽ ഒരെണ്ണം പൊട്ടിച്ച് 26 മതഗ്രന്ഥങ്ങൾ അവിടത്തെ ജീവനക്കാർക്ക് നൽകിയെന്നും ബാക്കിയുള്ളവ സിആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോയെന്നുമാണ് ഇഡിയുടെ ചോദ്യം ചെയ്യലിൽ മന്ത്രി ജലീൽ പറഞ്ഞത്.
കഴിഞ്ഞ വെള്ളിയാഴ്ച ഇഡി ഓഫീസിൽ ജലീൽ ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. എന്നാൽ തലേദിവസവും രാത്രി 7.30 മുതൽ 12 മണിവരെ ചോദ്യം ചെയ്തിരുന്നതായി സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഇഡി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് ദിവസങ്ങളിലായി മന്ത്രിയെ ഏതാണ്ട് എട്ടുമണിക്കൂറോളം ചോദ്യം ചെയ്തുവെന്നാണ് വിവരം.