Swapna Suresh| സ്വപ്നക്കൊപ്പം സെൽഫി: വനിത പൊലീസുകാർക്ക് എതിരെ അച്ചടക്ക നടപടി; നഴ്സുമാരുടെ മൊഴി എടുക്കും

Last Updated:

ക്രൈംബ്രാഞ്ച് റിപ്പോർട്ട് വന്ന ശേഷം വനിത പൊലീസുകാർക്ക് എതിരെ കൂടുതൽ നടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

തൃശൂർ : മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫി എടുത്ത വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി. സിറ്റി പൊലീസിലെ ആറ് വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെയാണ് പണിഷ്മെൻ്റ് റോൾ പട്ടികയിൽ ഉൾപ്പെടുത്തി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. കേസിൽ ക്രൈം ബ്രാഞ്ച് തുടരന്വേഷണം നടത്തും. ക്രൈംബ്രാഞ്ച് റിപ്പോർട്ട് വന്ന ശേഷം വനിത പൊലീസുകാർക്ക് എതിരെ കൂടുതൽ നടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
പൊലീസുകാരികൾ സ്വപ്നയ്ക്കൊപ്പം സെൽഫി എടുത്തത് തെറ്റായ നടപടിയെന്ന പ്രാഥമിക വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. നെഞ്ചുവേദനയെ തുടർന്ന് സ്വപ്ന സുരേഷിനെ ആദ്യം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരികൾ സെൽഫി എടുത്തത്. കൗതുകത്തിന് എടുത്തതാണെന്നും വഴിവിട്ട ബന്ധങ്ങൾ ഇല്ലെന്നുമാണ് വനിത പൊലീസുകാരുടെ വിശദീകരണം.
advertisement
മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് സ്വപ്ന നഴ്സിസിൻ്റെ ഫോണിൽ നിന്ന് ഉന്നതനെ വിളിച്ചുവെന്ന പരാതിയിൽ ജയിൽ വകുപ്പ് അന്വേഷണം തുടങ്ങി. ജയിൽ ഡിജിപിയുടെ നിർദേശാനുസരണം മധ്യമേഖല ഡി ഐ ജിയ്ക്കാണ് അന്വേഷണ ചുമതല. സ്വപ്ന സുരേേഷിനെ ചികിത്സിച്ച നഴ്സുമാർ, സുരക്ഷ ചുമതലയിൽ ഉണ്ടായിരുന്ന വനിത പൊലീസുകാർ, ശുചീകരണ തൊഴിലാളികളിൽ എന്നിവരിൽ നിന്ന് ഇന്ന് മൊഴിയെടുക്കും. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Swapna Suresh| സ്വപ്നക്കൊപ്പം സെൽഫി: വനിത പൊലീസുകാർക്ക് എതിരെ അച്ചടക്ക നടപടി; നഴ്സുമാരുടെ മൊഴി എടുക്കും
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement