TRENDING:

നിലയ്ക്കല്‍ അന്നദാന ക്രമക്കേട്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ 40 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

Last Updated:

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നിലയ്ക്കല്‍ അന്നദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ. ജയപ്രകാശിന്റെയും ഭാര്യയുടെയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് താൽക്കാലികമായി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി.
News18
News18
advertisement

2018-19 മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിലാണ് തട്ടിപ്പ് നടന്നത്. അന്നദാനത്തിന് ആവശ്യമായ പച്ചക്കറികളും മറ്റ് സാധനങ്ങളും വാങ്ങിയെന്ന പേരിൽ വ്യാജ ബില്ലുകൾ നിർമ്മിച്ചാണ് പണം തട്ടിയെടുത്തത്. ഏകദേശം 59.98 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. ആദ്യം പോലീസ് അന്വേഷിച്ച ഈ കേസ് സാമ്പത്തിക ക്രമക്കേടിന്റെ വ്യാപ്തി കണക്കിലെടുത്താണ് ഇ.ഡി ഏറ്റെടുത്തത്. ദേവസ്വം ബോർഡിന്റെ ഫണ്ട് വ്യാജ രേഖകൾ ഉപയോഗിച്ച് പ്രതികൾ സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിച്ചുവെന്ന് ഇ.ഡി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിലയ്ക്കല്‍ അന്നദാന ക്രമക്കേട്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ 40 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
Advertisement
Open in App
Home
Video
Impact Shorts
Web Stories