മങ്കൊമ്പ് : പഠിക്കാതിരുന്നതിന് അമ്മൂമ്മ വഴക്ക് പറഞ്ഞതിനെത്തുടർന്ന് വീടുവിട്ടിറങ്ങിപ്പോയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാമങ്കരി ഗ്രാമപഞ്ചായത്ത് വേഴപ്ര കാപ്പിൽചേരി വീട്ടിൽ ജീവന്റെ മകൻ ജീവൻ ഗിരീഷ് (15) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതോടെ കാവാലം ഗവ.ടെക്‌നിക്കൽ സ്‌കൂളിലെ ക്ലാസ് മുറിയിലാണ് വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടത്. ജ്യോതിഷ്, ജ്യോതിലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ