പന്തല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ആശ്മില്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി എത്തിയത്. ഫുട്‌ബോള്‍ എന്ന വലിയ സ്വപ്‌നം മനസ്സില്‍ കണ്ടാണ് അവന്റെ സമീപപ്രദേശത്ത് ഹൈസ്‌ക്കൂള്‍ ഉണ്ടായിരുന്നിട്ടും ആശ്മില് പന്തല്ലൂര്‍ സ്‌കൂള്‍ തിരഞ്ഞെടുത്തത്. കായികരംഗത്ത് മികവ് കാണിക്കുന്ന കുട്ടികള്‍ക്ക് പന്തല്ലൂര്‍ സ്‌കൂള്‍ മികച്ച പിന്തുണ നല്‍കുന്നു എന്നതാണ് അതിന് കാരണം.
ALSO READ: സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലിരുന്ന 14കാരൻ മരിച്ചു
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആശ്മില്‍ സ്‌കൂളിലെ ആദ്യ 25 അംഗ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ 18 അംഗ ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. ജൂലൈ 12ന് ആരംഭിച്ച ക്യാമ്പില്‍ മികച്ച പ്രകടനം നടത്തി 18 അംഗ ടീമില്‍ ഇടം നേടുകയായിരുന്നു ആശ്മിലിന്റെ ലക്ഷ്യം. എന്നാല്‍ അത് പൂര്‍ത്തിയാക്കാനാകാതെ ആശ്മില്‍ യാത്രയാകുമ്പോള്‍ ഒരു നാട് മുഴുവന്‍ നൊമ്പരത്തിലാവുകയാണ്.
advertisement
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച്ച രാവിലെ 10. 50നാണ് ആശ്മില്‍ മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആശ്മിലിനെ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജിലെ പ്രത്യേകം സജ്ജീകരിച്ച ഐസിയുവിലേക്ക് മാറ്റിയത്.