TRENDING:

Nipah Virus | രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണം; മരിച്ചവരുടെ റൂട്ട് മാപ്പ് പുറത്ത്, സമ്പര്‍ക്കപ്പട്ടികയില്‍ 702 പേര്‍

Last Updated:

സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ ഇരുവരുടെയും സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് രണ്ട് ആരോഗ്യപ്രവര്‍ത്തകരെ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ ഇരുവരുടെയും സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചു. സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദലി (48), വടകര മംഗലാട് മമ്പളിക്കുനി ഹാരിസ് (40) എന്നിവരുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.
Reuters
Reuters
advertisement

തിരുവനന്തപുരത്ത് നിപ ബാധയെന്ന് സംശയം; കോളജ് വിദ്യാർഥി നിരീക്ഷണത്തിൽ

മുഹമ്മദലി – റൂട്ട് മാപ്പ്

ഓഗസ്റ്റ് 22-നാണ് ഇയാള്‍ അസുഖബാധിതനാകുന്നത്. 23-ാം തീയതി വൈകിട്ട് ഏഴ് മണിയോടെ തിരുവള്ളൂര്‍ കുടുംബ പരിപാടിയില്‍ പങ്കെടുത്തു.

കാറിലായിരുന്നു യാത്ര. 25-ാം തീയതി, മുള്ളാര്‍ക്കുന്ന് ബാങ്കില്‍ രാവിലെ 11 മണിയോടെ കാറില്‍ എത്തി. അന്നേദിവസം ഉച്ചയ്ക്ക് 12.30ന് കല്ലാട് ജുമാ മസ്ജിദില്‍ എത്തി.

26-ാം തീയതി രാവിലെ 11 – 1.30 ന് ഇടയില്‍ ഡോ. ആസിഫ് അലി ക്ലിനിക്കില്‍. 28-ാം തീയതി രാത്രി 9 മണിയോടെ ഇഖ്‌റ റഹ്‌മ ആശുപത്രി തൊട്ടില്‍ പാലം. കാറിലായിരുന്നു ആശുപത്രിയില്‍ എത്തിയത്.

advertisement

29-ാംതീയതി പുലര്‍ച്ചെ 12.02- ഓടെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലേക്ക്. ഇവിടെവെച്ച് മരണപ്പെട്ട മുഹമ്മദിനെ 30-ാം തീയതി ഉച്ചക്ക് രണ്ട് മണിയോടെ വീട്ടിലേക്ക് ആംബുലന്‍സില്‍ എത്തിച്ചു.

ഹാരിസ് – റൂട്ട് മാപ്പ്

സെപ്റ്റംബര്‍ അഞ്ചിനാണ് ഇയാള്‍ക്ക് രോഗലക്ഷണം തുടങ്ങിയത്. അന്ന് ബന്ധുവിന്റെ വീട്ടിലെത്തി. ആറാം തീയതി മറ്റൊരു ബന്ധുവിന്റെ വീട് സന്ദര്‍ശിച്ചു.

ഏഴാം തീയതി മറ്റൊരു ബന്ധുവിന്റെ വീട്ടിലെത്തി. അന്നേദിവസം ഉച്ചയ്ക്ക് റൂബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതോടെ എട്ടാം തിയതി ആയഞ്ചേരിയിലെ ആരോഗ്യ കേന്ദ്രത്തിലെത്തി. അന്നുതന്നെ ഇഖ്‌റ ആശുപത്രിയിലെത്തി. അന്നുതന്നെ ഉച്ചയ്ക്ക് 12നും 1 മണിക്കും ഇടയില്‍ തട്ടാങ്കോട് മസ്ജിദും സന്ദര്‍ശിച്ചു.

advertisement

ഒമ്പതിന് രാവിലെ 10നും 12നും ഇടയില്‍ വില്യാപ്പള്ളിയിലെ ആരോഗ്യ കേന്ദ്രത്തില്‍ പോയി. 10ന് രാവിലെ 10.30നും 11നും ഇടയില്‍ വീണ്ടും ഇതേ ആരോഗ്യകേന്ദ്രത്തിലെത്തി. വടകരയിലെ ആരോഗ്യകേന്ദ്രത്തിലും അന്നെത്തി.

11ന് രാവിലെ ഡോക്ടര്‍ ജ്യോതികുമാറിന്റെ ക്ലിനിക്കിലെത്തി. അന്നുതന്നെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ വടകര കോഓപ്പറേറ്റീവ് ആശുപത്രിയിലും ചികിത്സ തേടി. അവിടെനിന്നാണ് മിംസ് ആശുപത്രിയിലേക്ക് പോയത്.

Nipah Virus | കോഴിക്കോടിന് പുറമെ മൂന്ന് ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം

advertisement

അതേസമയം നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലെത്തിയ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞു. വിപുലീകരിച്ച സമ്പര്‍ക്കപ്പട്ടികയില്‍ 702  പേരാണുള്ളത്.ആദ്യം മരണപ്പെട്ട ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്കപട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 50 പേരുമാണുള്ളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിപ സ്ഥിരീകരിച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ ഏഴു സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മൊബൈല്‍ ലാബും കോഴിക്കോട് സജ്ജമാക്കും. ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകും. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nipah Virus | രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണം; മരിച്ചവരുടെ റൂട്ട് മാപ്പ് പുറത്ത്, സമ്പര്‍ക്കപ്പട്ടികയില്‍ 702 പേര്‍
Open in App
Home
Video
Impact Shorts
Web Stories