തിരുവനന്തപുരത്ത് നിപ ബാധയെന്ന് സംശയം; കോളജ് വിദ്യാർഥി നിരീക്ഷണത്തിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
വവ്വാൽ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നു എന്ന് വിദ്യാർഥി വെളിപ്പെടുത്തിയിരുന്നു
തിരുവനന്തപുരത്തും നിപ ഭീതി. പനി ബാധിച്ച മെഡിക്കൽ വിദ്യാർഥിയെ പ്രത്യേക വാർഡിലേക്ക് മാറ്റി. വവ്വാൽ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നു എന്ന് വിദ്യാർഥി വെളിപ്പെടുത്തിയിരുന്നു. വിദ്യാർഥിയുടെ സ്രവം പരിശോധിക്കും.
ചൊവ്വാഴ്ച്ച രാവിലെയാണ് കടുത്ത പനിയോടെ വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ എത്തിയത്. വവ്വാൽ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞതോടെ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ നിരീക്ഷണത്തിലാക്കി.
Also Read- സംസ്ഥാനത്ത് 4 നിപ കേസുകള്‍ സ്ഥിരീകരിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ 30ന് മരിച്ച ആൾക്കും രോഗം
വിദ്യാർത്ഥിയുടെ സ്രവങ്ങൾ ശേഖരിച്ച് പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.
അതേസമയം, കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു. 7 പഞ്ചായത്തുകളിലെ നിരവധി വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. നിപ ബാധിച്ച് മരിച്ച ആദ്യ രോഗിയുടെ സമ്പർക്കപ്പട്ടിക പൂർണമായി തയ്യാറാക്കി.
advertisement
തിങ്കളാഴ്ച മരിച്ച ആയഞ്ചേരി സ്വദേശിയുടെ സമ്പർക്കപ്പട്ടികയും ഇന്നലെ രോഗം സ്ഥിരീകരിച്ച 9 വയസ്സുകാരന്റെയും 30 വയസ്സുകാരന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. ആയഞ്ചേരി സ്വദേശിയുടെ ഖബറടക്കം ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ച് നടന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 13, 2023 7:34 AM IST