TRENDING:

Nipah Virus | സമ്പർക്ക പട്ടികയിൽ 168 പേർ; 127 പേർ ആരോഗ്യപ്രവർത്തകർ; ഏഴുപേർ ചികിത്സയിൽ

Last Updated:

ആദ്യം മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 158 പേരുണ്ട്. ഇതില്‍ 127 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രണ്ടാമത്തെയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനഫലം സംസ്ഥാനസർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ്. കോഴിക്കോട് ചേർന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയില്‍ നിപ സംശയിച്ച്‌ മരിച്ച രണ്ട് പേരുടെ സമ്ബര്‍ക്കപ്പട്ടികയില്‍ 168 പേരുണ്ടെന്ന് മന്ത്രി പറഞ്ഞു.
വീണാ ജോർജ്
വീണാ ജോർജ്
advertisement

ആദ്യം മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 158 പേരുണ്ട്. ഇതില്‍ 127 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രണ്ടാമത്തെയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ നൂറിലേറെ പേരുമായി സമ്പർക്കം പുലർത്തിയതായാണ് വിവരം മറ്റുള്ളവരുടെ വിവരം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് കൂടുതൽ കേന്ദ്രസംഘങ്ങൾ നാളെ എത്തും. സംസ്ഥാനത്തിന്റെ അഭ്യര്‍ഥന മാനിച്ച്‌ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈല്‍ ലാബും സജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം ചെന്നൈ ഐ.സി.എം.ആര്‍ ടീമും സംസ്ഥാനത്തെത്തും. അതേസമയം, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് രാത്രി എട്ടരയോടെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

advertisement

നേരത്തെ കേരളത്തില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. പനി ബാധിച്ച്‌ മരിച്ച രണ്ട് പേര്‍ക്കും നിപയാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെ പൂനെയില്‍ നിന്നും നിപ സ്ഥിരീകരിച്ച്‌ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് അറിയിച്ച്‌ ആരോഗ്യമന്ത്രി വീണ ജോര്‍ജ് രംഗത്തെത്തിയിരുന്നു

കോഴിക്കോട് നിന്നും അഞ്ച് സാമ്ബിളുകളാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുന്നത്. ഇതിന്റെ പരിശോധന നടക്കുന്നതെ ഉള്ളുവെന്നും മന്ത്രി അറിയിച്ചു. സാമ്ബിളുകള്‍ അയച്ച കാര്യം കേന്ദ്രമന്ത്രിയെ അറിയിച്ചിരുന്നു ഇക്കാര്യമാകാം അദ്ദേഹം പറഞ്ഞതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

advertisement

കഴിഞ്ഞ മാസം 30നാണ് ആദ്യ മരണം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് പണ്ടാമത്തെ മരണം സ്ഥിരീകരിച്ചത്. നിപ ബാധിച്ച് നിലവിൽ ഏഴ് പേര്‍ ചികിത്സയിലാണ്. ഇതിൽ ഒമ്പത് വയസുള്ള ആൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കുട്ടിയെ വെന്‍റിലേറ്റർ സഹായത്തോടെയാണ് ചികിത്സിക്കുന്നത്. അതേസമയം കോഴിക്കോട് മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട്, അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് എന്നീ സ്ഥലങ്ങള്‍ അടച്ചിടും. രണ്ടു സ്ഥലങ്ങളിലും അഞ്ചു കിലോമീറ്റര്‍ പരിധിയിലാകും അടച്ചിടുക.

advertisement

Also Read- ‘കേരളത്തിൽ ആവർത്തിച്ച് നിപ പ്രത്യക്ഷപ്പെടുന്നു; സൂക്ഷ്മപഠനം വേണം’: ഡോ. ബി. ഇക്ബാൽ

കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം തുറന്നു. 0495 2383100, 0495 2383101, 0495 238400, 0495 2384101, 0495 2386100 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്ബറുകള്‍. കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി സജ്ജീകരണങ്ങള്‍ വിലയിരുത്തി. 75 ബെഡുകളുള്ള ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രത്യേകമായും ഐസലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nipah Virus | സമ്പർക്ക പട്ടികയിൽ 168 പേർ; 127 പേർ ആരോഗ്യപ്രവർത്തകർ; ഏഴുപേർ ചികിത്സയിൽ
Open in App
Home
Video
Impact Shorts
Web Stories