തന്നെ സംഘിവല്‍ക്കാരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'സര്‍ക്കാരിനെ എതിര്‍ക്കുന്നവരെയെല്ലാം സംഘി ആക്കുകയാണ്. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിന് വിളിച്ച മുഖ്യമന്ത്രി സംഘിയാണോ' അദ്ദേഹം ചോദിച്ചു. തന്റെ മണ്ഡലത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനത്തിന് വരുന്നതില്‍ സന്തോഷം മാത്രമേയുള്ളുവെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയും വരുമെന്നും കൂട്ടിച്ചേര്‍ത്തു.
Also Read: 'ഞങ്ങളെ എഴുതിത്തള്ളേണ്ട' : യുപിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചന നൽകി രാഹുൽ ഗാന്ധി
താന്‍ അല്ല പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനു ക്ഷണിച്ചതെന്നും താന്‍ ക്ഷണിച്ചത് നിതിന്‍ ഗഡ്കരിയെയാണെന്നും എംപി പറഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷക്കാലം പദ്ധതി നോക്കാന്‍ ആരും ഇല്ലായിരുന്നെന്ന് വിമര്‍ശിച്ച പ്രേമചന്ദ്രന്‍ പ്രശനങ്ങള്‍ ഒന്നും കണ്ടെത്താന്‍ ഇല്ലാത്തതിനാല്‍ ആണ് ലൈറ്റ് സ്ഥാപിച്ചില്ലെന്ന് പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.
advertisement
ആലപ്പാട്ട് കരിമണല്‍ ഖനന വിഷയത്തെക്കുറിച്ച പ്രതികരിച്ച എംപി പ്രശ്‌നങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും ഇപ്പോള്‍ ഉണ്ടായ മുന്നേറ്റത്തിന്റെ കാരണങ്ങള്‍ അറിയില്ലെന്നും പറഞ്ഞു. പ്രദേശവാസികളുടെ ആശങ്ക ദുരീകരിക്കപ്പെടേണ്ടതാണെന്നും പൊതുമേഖലാ സ്ഥാപനം ജനങ്ങളുമായി നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ന്യായമാണെന്നും എംപി പറഞ്ഞു.