ബന്ദിപ്പൂർ രാത്രിയാത്ര നിയന്ത്രണം: വനത്തിലൂടെ മേൽപ്പാലങ്ങൾ നിർമ്മിക്കാനുള്ള ശുപാർശ തള്ളി

Last Updated:
#എം.ഉണ്ണികൃഷ്ണൻ
ന്യൂഡൽഹി: ബന്ദിപ്പൂർ രാത്രി യാത്രാ നിയന്ത്രണം നീക്കാൻ വനത്തിലൂടെ മേൽപ്പാലങ്ങൾ നിർമ്മിക്കാനുള്ള ശുപാർശ  കേന്ദ്രസർക്കാർ തള്ളി. തിത്തിമതി- ഗോണിക്കുപ്പ-കുട്ട ബദൽ പാതയിലൂടെ രാത്രി യാത്ര വിഷയത്തിന് പരിഹാരം കാണണമെന്നാണ് കേന്ദ്ര നിലപാടെന്ന് പരിസ്ഥിതി സഹ മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി. പരിസ്ഥിതി പ്രവർത്തകരുടെ അടക്കം എതിർപ്പ് ശക്തമാകുന്നതിനിടെയാണ് കേന്ദ്ര നിലപാട്.
ബന്ദിപ്പൂർ ദേശീയോദ്യാനത്തിലൂടെയുള്ള രാത്രി യാത്രാനിയന്ത്രണം നീക്കാൻ വനത്തിലൂടെ മേൽപ്പാലങ്ങൾ നിർമ്മിക്കാനുള്ള ശുപാർശ സുപ്രീം കോടതി നിയമിച്ച സമിതിയാണ് മുന്നോട്ടുവച്ചിരുന്നത്. ദേശീയ പാത 212ൽ ഒരു കിലോമീറ്റർ വീതം നീളമുള്ള നാലു മേൽപ്പാലങ്ങൾ നിർമ്മിക്കണമെന്നായിരുന്നു കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ നിർദ്ദേശം. കർണാടക ശുപാർശയെ ശക്തമായി എതിർക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് മാറ്റം.
advertisement
ശുപാർശയോട് യോജിപ്പില്ലെന്നും മേൽപ്പാലത്തിന് പകരം ബദൽ പാതയാണ് ഉചിതമെന്നും കേന്ദ്ര പരിസ്ഥിതി സഹമന്ത്രി മഹേഷ് ശർമ്മ വ്യക്തമാക്കി. തിത്തിമത്തി- ഗോണിക്കുപ്പ- കുട്ട പാത രാത്രിയാത്രയ്ക്ക് ഉതകും വിധം സജ്ജമാക്കുകയാണ് വേണ്ടതെന്നും എംപി വീരേന്ദ്രകുമാർ എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി പറയുന്നു. മേൽപ്പാലത്തിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ബന്ദിപൂരിലെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ആശങ്കയറിയിച്ചിരുന്നു. രാത്രി യാത്രാ കേസ് സുപ്രീംകോടതിയുടെ പരിഗണയിലായതിനാൽ കേന്ദ്രത്തിന്റെ എതിർപ്പ് കോടതി നിലപാടിനെയും സ്വാധീനിച്ചേക്കും. നിയന്ത്രങ്ങൾ നീക്കുന്നതിന് പകരം ബദൽ പാതയെന്ന ശുപാർശ കേരളത്തിന് തിരിച്ചടിയായേക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബന്ദിപ്പൂർ രാത്രിയാത്ര നിയന്ത്രണം: വനത്തിലൂടെ മേൽപ്പാലങ്ങൾ നിർമ്മിക്കാനുള്ള ശുപാർശ തള്ളി
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement