'ഞങ്ങളെ എഴുതിത്തള്ളേണ്ട' : യുപിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചന നൽകി രാഹുൽ ഗാന്ധി
Last Updated:
ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും സഖ്യം രൂപീകരിക്കാനൊരുങ്ങിയ സാഹചര്യത്തിൽ ഒറ്റക്ക് മത്സരിക്കുമെന്ന സൂചന നൽകി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഉത്തർപ്രദേശിൽ കോൺഗ്രസിനെ എഴുതിത്തള്ളേണ്ടെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി ഒറ്റയ്ക്ക് മത്സരിക്കാൻ തയാറാണെന്നും വ്യക്തമാക്കി. 11ന് യു.എ.ഇ. സന്ദര്‍ശിക്കാനിരിക്കെ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന പ്രകടനം പാര്‍ട്ടി ഇക്കുറി കാഴ്ചവെക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമില്ലാതെ തന്നെ ഒരു കൈ നോക്കും. കോണ്‍ഗ്രസ് എന്ന ആശയം യു.പിയില്‍ ശക്തമാണെന്നും അതുകൊണ്ടാണ് തികഞ്ഞ ആത്മവിശ്വാസമെന്നും രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും മത്സരിക്കുന്ന രണ്ട് സീറ്റ് മാത്രമേ കോണ്‍ഗ്രസിന് വേണ്ടി ഒഴിച്ചിടുകയുള്ളൂവെന്ന് ബി.എസ്.പിയുമായുള്ള സഖ്യം തത്ത്വത്തില്‍ തീരുമാനിച്ച ശേഷം എസ്.പി നേതാവ് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് കോൺഗ്രസിനെ വിലകുറച്ചുകാണേണ്ടതില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement
പ്രതിപക്ഷത്തെ ഒരുമിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിനിടയിലാണ് ചില പ്രസ്താവനകള്‍ മാധ്യമങ്ങളില്‍ കണ്ടത്. എന്നാല്‍ ഒരുമിച്ചു നീങ്ങാനും മോദിയെ പരാജയപ്പെടുത്താനും സാധിക്കുമെന്ന കാര്യം ഉറപ്പാണ്. യു.പിയില്‍ കോണ്‍ഗ്രസിന്റെ ശേഷി കുറച്ചു കാണുന്നത് വന്‍ അബദ്ധമായിരിക്കും- രാഹുല്‍ പറഞ്ഞു. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ എം.പിമാരെ അയക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 09, 2019 7:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഞങ്ങളെ എഴുതിത്തള്ളേണ്ട' : യുപിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചന നൽകി രാഹുൽ ഗാന്ധി