ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ പീഡന പരാതികൾ പുറത്തുവന്നേക്കും?
രണ്ടുദിവസം പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി നിർദ്ദേശം നൽകി. 24 വരെ ബിഷപ്പിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി.
ബിഷപ്പിനെ പൊലീസ് ക്ലബിലേക്ക് മാറ്റും. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വെള്ളിയാഴ്ച രാത്രിയായിരുന്നു ബിഷപ്പിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പൊലീസിന് നന്ദി അറിയിച്ച് കന്യാസ്ത്രീയുടെ കുടുംബം
നെഞ്ചുവേദനയെ തുടർന്ന് ബിഷപ്പിനെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ നടന്ന പരിശോധനയിൽ ബിഷപ്പിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ബിഷപ്പിനെ പൊലീസ് ക്ലബിലേക്ക് കൊണ്ടു പോകുകയും അവിടെനിന്ന് പാലാ മജിസ്ട്രേട് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 22, 2018 2:42 PM IST
