ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ പീഡന പരാതികൾ പുറത്തുവന്നേക്കും?
Last Updated:
കോട്ടയം: ജലന്ധർ അതിരൂപത മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി കൂടുതൽ കന്യാസ്ത്രീകൾ രംഗത്ത് വരാനുളള സാധ്യത അന്വേഷണസംഘം പരിശോധിക്കുന്നു. ചില പരാതികൾ ഉടൻ ലഭിക്കുമെന്നാണ് സൂചന. നാല് വർഷത്തിനുള്ളിൽ 20 കന്യാസ്ത്രീകളാണ് രൂപതയിൽ നിന്ന് തിരുവസ്ത്രം ഉപേക്ഷിച്ചത്. ഇതിനുപിന്നിലെ കാരണങ്ങൾ അന്വേഷണസംഘം പരിശോധിക്കുന്നു. ഇതിൽ ചിലരെങ്കിലും ഫ്രാങ്കോയുടെ പീഡനം സഹിക്കവയ്യാതെയാണ് തിരുവസ്ത്രം ഉപേക്ഷിച്ചതെന്നാണ് സൂചന. കഴിഞ്ഞ മാസം കുറവിലങ്ങാടും ജലന്ധറിലും ഓരോ കന്യാസ്ത്രീകൾ വീതം തിരുവസ്ത്രം ഉപേക്ഷിച്ചിരുന്നു. ഇവരുടെ മൊഴി എടുക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്.
ഫ്രാങ്കോ മുളയ്ക്കൽ മറ്റ് ചില കന്യാസ്ത്രീകളെയും പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള വിവരം പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. കന്യാസ്ത്രീയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ, ജലന്ധറിലും ന്യൂഡൽഹിയിലും എത്തിയ അന്വേഷണസംഘത്തിന് ചില നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം. ഇതേക്കുറിച്ച് കൂടുതൽ പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 22, 2018 2:09 PM IST


