പ്രതികളെ വെറുതെ വിട്ട സലീം വധത്തിന് പിന്നിൽ സിപിഎം ആണെന്ന പിതാവിന്റെ ആരോപണം വൈകാരികമാണ്. ഒരു പിതാവിന്റെ പ്രതികരണം എന്ന നിലയിൽ കണ്ടാൽ മതി. പ്രതികളായ എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടത് അംഗീകരിക്കുന്നു. കോടതി വിധി തങ്ങൾ മാനിക്കുന്നുവെന്നും ലത്തീഫ് പറഞ്ഞു.
മുന്നണി ധാരണയുമായി ബന്ധപ്പെട്ട് വേണുഗോപാൽ അടക്കമുള്ള ആരുമായും സംസാരിച്ചിട്ടില്ല. 36 സീറ്റിൽ മത്സരിക്കുന്നുണ്ട്. പരമാവധി വോട്ട് പിടിച്ച് ശക്തമായ സാന്നിധ്യം അറിയിക്കുക എന്നതാണ് ലക്ഷ്യം. എസ്ഡിപിഐയെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നത് എന്ന എ കെ ബാലന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ലത്തീഫ് പറഞ്ഞു.
advertisement
Summary: SDPI State President C.P.A. Latheef has clarified that his party holds no personal animosity or specific connection toward LDF candidate Karayi Rajan in Thalassery. Speaking in Palakkad, Latheef addressed several controversial points regarding the party's history and current electoral strategy.
Latheef pointed out that Fazal was murdered in 2006, whereas the SDPI was only formed in 2009. He stated that there is no link between Fazal and the SDPI, and the party is not obligated to comment on events that occurred before its inception.
