എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചെന്നും വൈദ്യ പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎൽഎ നൽകിയ പരാതിയിലാണ് അസിസ്റ്റൻറ് കമ്മീഷണർ എസ് അശോക് കുമാർ സംസ്ഥാന എക്സൈസ് കമ്മീഷണർക്ക് സപ്പോർട്ട് സമർപ്പിച്ചത്.
രക്തം, മുടി ,നഖം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് കഞ്ചാവ് വലിച്ചോ എന്ന പരിശോധന നടന്നിട്ടില്ല. കഞ്ചാവ് വലിച്ചത് ഉദ്യോഗസ്ഥർ ആരും കണ്ടിട്ടില്ല. ശ്വാസത്തിൽ നിന്ന് കഞ്ചാവിന്റെ ഗന്ധം വന്നെന്ന് പറയുന്നത് 7 പേർക്കെതിരെ കേസെടുക്കാൻ മതിയായ തെളിവല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെയും സംഘത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു.
advertisement
എന്നാൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടില്ല. എക്സൈസ് കമ്മീഷണർ തുടർനടപടിഎടുക്കേണ്ടത്.കുട്ടനാട് എക്സൈസ് സംഘമാണ് കഴിഞ്ഞ ഡിസംബർ 28ന് യു പ്രതിഭയുടെ മകൻ കനിവ് അടക്കം 9 പേരെ തകഴിയിൽ നിന്ന് കഞ്ചാവുപയോഗിച്ചെന്ന പേരിൽ പിടി കൂടിയത്
