TRENDING:

പുതിയ മദ്യം നിർമ്മിക്കുന്നില്ല; മദ്യത്തിന് പേരിടൽ മത്സരത്തെക്കുറിച്ച് അറിയില്ലെന്ന് ബെവ്കോ ഹൈക്കോടതിയിൽ

Last Updated:

ലോഗോയോ പേരോ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് പത്രക്കുറിപ്പോ വിജ്ഞാപനമോ ഇറക്കിയിട്ടില്ലെന്നും ബെവ്കോ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട് മലബാർ ഡിസ്റ്റിലറിയിൽ നിന്ന് പുറത്തിറക്കുന്ന പുതിയ മദ്യ ബ്രാൻഡിന് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് സമ്മാനം നൽകുമെന്ന പരസ്യം വിവാദമായതോടെ നിലപാട് മാറ്റി ബെവ്കോ. പുതിയ ബ്രാൻഡിന് പേര് നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്ന വാർത്താക്കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ  മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി എത്തിയതോടെ ബെവ്കോ മലക്കംമറിയുകയായിരുന്നു. ഇത്തരമൊരു പരസ്യം തങ്ങൾ നൽകിയിട്ടില്ലെന്നും മദ്യത്തിന്റെ പേര് നിർദ്ദേശിക്കാൻ ഒരു മത്സരവും നടത്തുന്നില്ലെന്നുമാണ് ബെവ്കോ ഹൈക്കോടതിയിൽ മർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ തങ്ങൾക്ക് ഇത്തരമൊരു മത്സരത്തെക്കുറിച്ച് അറിവില്ലെന്നും ലോഗോയോ പേരോ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് പത്രക്കുറിപ്പോ വിജ്ഞാപനമോ ഇറക്കിയിട്ടില്ലെന്നും  പുതിയ മദ്യം നിർമ്മിക്കുന്നില്ല എന്നും ബെവ്കോ സത്യവാങ്മൂലത്തിൽ അവകാശപ്പെടുന്നു. മദ്യ ഉല്പാദനത്തിൽ നേരിട്ട് ഇടപെടുന്നില്ലെന്നും അതിനാൽ തങ്ങൾക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നമായിരുന്നു ബെവ്കോയുടെ വാദം. എന്നാൽ ഡിസംബറിൽ ബെവ്കോ എം.ഡിയുടെ പേരിൽ പുറത്തിറങ്ങിയ വാർത്താക്കുറിപ്പും സോഷ്യൽ മീഡിയ പ്രചാരണങ്ങളും ചൂണ്ടിക്കാട്ടി കോടതി അതൃപ്തി രേഖപ്പെടുത്തി. കൊല്ലത്തെ കോൺഗ്രസ് നേതാവ് എം.എം. സഞ്ജീവ് കുമാർ നൽകിയ ഹർജിയിലാണ് ഈ നടപടികൾ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അബ്കാരി ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന് നിരീക്ഷിച്ച ഹൈക്കോടതി, പുതിയ ബ്രാൻഡിന്റെ പേരും ലോഗോയും പ്രഖ്യാപിക്കുന്നതടക്കമുള്ള എല്ലാ തുടർ നടപടികളും ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതിയ മദ്യം നിർമ്മിക്കുന്നില്ല; മദ്യത്തിന് പേരിടൽ മത്സരത്തെക്കുറിച്ച് അറിയില്ലെന്ന് ബെവ്കോ ഹൈക്കോടതിയിൽ
Open in App
Home
Video
Impact Shorts
Web Stories