കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണണമെന്ന് വിമാനക്കമ്പനിആവശ്യപ്പെട്ടതായി ഇപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇൻഡിഗോയിലെ ഉന്നത ഉദ്യാഗസ്ഥ ഫോണിലൂടെയാണ് ഇക്കാര്യം ഇൻഡിഗോ ആവശ്യപ്പെട്ടത്. എന്നാൽ രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്നാണ് താൻ മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ജൂൺ 13ന് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇപി ജയരാജൻ ഇൻഡിഗോ മൂന്ന് ആഴ്ച്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ കമ്പനിക്കെതിരെ രൂക്ഷമായി വിമർശനമുന്നയിച്ച് ഇപി രംഗത്തെത്തി. വൃത്തികെട്ടതും നിലവാരമില്ലാത്തതുമായ കമ്പനിയായ ഇൻഡിഗോയിൽ താനും തന്റെ കുടുംബവും ഇനിമുതൽ യാത്ര ചെയ്യില്ലെന്നായിരുന്നു ഇപി പറഞ്ഞത്.
advertisement
ഇതിനു ശേഷം ട്രെയിനിലായിരുന്നു ഇപിയുടെ യാത്രകൾ. സാമ്പത്തികലാഭവും ആരോഗ്യവും നല്ല ഉറക്കവും ലഭിക്കുന്നതിനാൽ ട്രെയിനിൽ യാത്രചെയ്യുന്നതാണ് തനിക്ക് സൗകര്യമെന്നും ഇ പി ജയരാജൻ പറഞ്ഞിരുന്നു.