• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന നിലപാട് മയപ്പെടുത്തണം'; കമ്പനി അധികൃതർ അഭ്യർത്ഥിച്ചുവെന്ന് ഇ.പി. ജയരാജൻ

'ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന നിലപാട് മയപ്പെടുത്തണം'; കമ്പനി അധികൃതർ അഭ്യർത്ഥിച്ചുവെന്ന് ഇ.പി. ജയരാജൻ

രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന് മറുപടി നൽകിയതായി ഇ പി ജയരാജൻ

  • Share this:

    തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ അനുനയിപ്പിക്കാൻ ഇൻഡിഗോ എയർലൈൻസിന്റെ നീക്കം കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണണമെന്ന് വിമാനക്കമ്പനിആവശ്യപ്പെട്ടതായി ഇ പി ജയരാജൻ വ്യക്തമാക്കി. ഫോണിലൂടെയാണ് ഇക്കാര്യം ഇൻഡിഗോ ആവശ്യപ്പെട്ടത്. എന്നാൽ രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന് ഇ പി മറുപടി നൽകി. ഉന്നത ഉദ്യാഗസ്ഥ ഫോണിൽ വിളിച്ചെന്ന് ജയരാജൻ പറഞ്ഞു.

    Also Read- News18 Exclusive| ‘ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം തലസ്ഥാനത്ത്; പി. ജയരാജൻ അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ല’: ഇ.പി. ജയരാജൻ

    കഴിഞ്ഞ ജൂൺ 13ന് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇൻഡിഗോ ജയരാജന് മൂന്നാഴ്ച യാത്ര വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെ തുടർന്ന് ഇൻഡിഗോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഇ പി രംഗത്തെത്തിയിരുന്നു. വൃത്തികെട്ടതും നിലവാരമില്ലാത്തതുമായ കമ്പനിയായ ഇൻഡിഗോയിൽ താനും തന്റെ കുടുംബവും ഇനിമുതൽ യാത്ര ചെയ്യില്ലെന്നായിരുന്നു ദൃഢപ്രതിജ്ഞയെടുത്തെന്നായിരുന്നു ഇ പി പറഞ്ഞത്.

    Also Read- പ്രതിരോധിക്കാൻ ഇ പിയും; സിപിഎം പ്രതിരോധ യാത്രയിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഇന്ന് തൃശൂരിൽ

    തുടർന്ന്, ഇൻഡിഗോ ഉദ്യോഗസ്ഥർ തന്നെ വിളിച്ച് ക്ഷാമപണം നടത്തിയെന്നും ജയരാജൻ പറഞ്ഞു. ട്രെയിനിലായിരുന്നു ജയരാജന്റെ തുടർന്നുള്ള യാത്രകൾ. സാമ്പത്തികലാഭവും ആരോഗ്യവും നല്ല ഉറക്കവും ലഭിക്കുന്നതിനാൽ ട്രെയിനിൽ യാത്രചെയ്യുന്നതാണ് തനിക്ക് സൗകര്യമെന്നും ഇ പി ജയരാജൻ പറഞ്ഞിരുന്നു.

    Published by:Rajesh V
    First published: