ആറുവർഷം മുമ്പാണ് മകൾ വിവാഹം കഴിച്ചത്. ഉണ്ണികൃഷ്ണനൊപ്പം ഗ്രീമ 25 ദിവസം മാത്രമാണ് താമസിച്ചത്. ഉണ്ണികൃഷ്ണൻ ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു. മകൾ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട. പിരിയാൻ തക്ക കാരണം ഒന്നും ഇല്ല. എന്തൊക്കെയോ നിസാര കാരണങ്ങൾ. അപമാന ഭാരം ഇനിയും സഹിക്കാൻ വയ്യ. മടുത്തു മതിയായി. ഈ സ്വത്തുക്കൾ എല്ലാം ഒരു പെണ്ണിന്റെ ശാപം വീണ സ്വത്തുക്കൾ ആണ്. ഉണ്ണിയോ ഉണ്ണിയുടെ സഹോദരന്മാരോ ഈ സ്വത്തുക്കൾ അനുഭവിക്കാൻ ഇടവരരുതെന്നും ആത്മഹത്യാ കുറിപ്പിൽ സജിതയും ഗ്രീമയും പറയുന്നുണ്ട്. തന്റെ അമ്മയുടെ സഹോദരന്മാർക്ക് നൽകുന്നതാണ് തനിക്കും അമ്മയ്ക്കും സന്തോഷമെന്ന് ഗ്രീമയുടെ കുറിപ്പിലുണ്ട്.
advertisement
ഇതും വായിക്കുക: 200 ലേറെ പവൻ സ്വർണവും വീടും സ്ഥലവും നല്‍കി; 25 ദിവസം താമസിച്ച് ഉപേക്ഷിച്ചു' അമ്മയും മകളും ജീവനൊടുക്കിയ നിലയിൽ
വിവാഹം കഴിഞ്ഞ് മകളും ഭർത്താവും ഒരുമിച്ച് ജീവിച്ചത് 25 ദിവസങ്ങൾ മാത്രമാണ്. 200 പവനും വീടും സ്ഥലവും സ്ത്രീധനമായി നൽകി. സജിതയുടെ ഭർത്താവ് രാജീവ് അടുത്തിടെ മരിച്ചു.ആത്മഹത്യ ചെയ്യുന്നത് സയനൈഡ് കഴിച്ചാണെന്നും സജിതയും ഗ്രീമയും പേരുവെച്ച ഒരു പേജിൽ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
ബുധനാഴ്ച ഉച്ചയോടെ സജിതയും മകളും ബന്ധുക്കൾക്ക് വാട്സ്അപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചിരുന്നു. മകളുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ മൂലം ജീവനൊടുക്കുന്നുവെന്നും മരുമകൻ മകളെ ഉപേക്ഷിച്ചതിലെ അപമാനഭാരം താങ്ങാനാവുന്നില്ലെന്നുമായിരുന്നു അവസാന സന്ദേശത്തിലുള്ളത്.
ഉണ്ണികൃഷ്ണൻ അയർലാൻഡിൽ ജോലി ചെയ്യുകയാണെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. 200 പവനും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കളും നൽകിയായിരുന്നു വിവാഹം. എന്നാൽ ഭർത്താവ് മാനസികമായി പീഡിപ്പിച്ചിരുന്നതായി യുവതി പറഞ്ഞതായാണ് ബന്ധുക്കൾ പറയുന്നത്. അടുത്തിടെ ഒരു മരണാന്തര ചടങ്ങിൽ വച്ച് കണ്ടപ്പോൾ വിവാഹമോചനം നേടുന്ന കാര്യം ഭർത്താവ് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപമാനഭാരം താങ്ങാനാവുന്നില്ലെന്ന് വിശദമാക്കി അമ്മയും മകളും ജീവനൊടുക്കിയത്.
വീട്ടിലെ താഴത്തെനിലയിലെ സോഫയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയിൽ പൂന്തുറ പൊലീസ് കേസെടുത്തു. പോസ്റ്റ് മോർട്ടം വ്യാഴാഴ്ച്ച നടക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: A heart-wrenching suicide note has surfaced following the tragic death of a mother and daughter in Kamaleswaram. The note contains serious allegations against the daughter's husband, stating that he abandoned her "like a used dress" after spending just 25 days together. S.L. Sajitha (54), wife of the late Rajeev, and her daughter Greema S. Raj (30) were found dead at their residence in Shanti Gardens, near Aryankuzhi, on Wednesday.
