ഫാദര്‍ ജോസഫ് പാറാങ്കുഴി നെയ്യാറ്റിന്‍കര രചിച്ച കെ.എസ്. ചിത്ര ആലപിച്ച 'പൈതലാം യേശുവേ' എന്ന ഗാനത്തിന് പുറമെ, കെ.ജെ. യേശുദാസ് പാടിയ ഇരുപത്തിയഞ്ചോളം ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നു.
1935-ൽ കൊച്ചിയിലെ കുമ്പളങ്ങിയിൽ ജനിച്ച ജസ്റ്റിൻ പനക്കൽ, റോമിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരുന്നു. സംഗീതത്തോടൊപ്പം തന്നെ അധ്യാപനരംഗത്തും അദ്ദേഹം സജീവമായിരുന്നു. മംഗലപ്പുഴ സെമിനാരിയിൽ കാൽനൂറ്റാണ്ടുകാലം അധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എൻ ജീവിതമാം ഈ മരക്കൊമ്പിൽ... മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന... നവ്യമായൊരു കൽപ്പന... കർത്താവാം യേശുവേ മർത്യവിമോചകാ... നായകാ ജീവദായകാ... സ്നേഹസ്വരൂപാ തവദർശനം..എന്നീ ശ്രദ്ധേയമായ ചില ഗാനങ്ങളിലൂടെ മലയാള ഭക്തിഗാന ശാഖയ്ക്ക് ഈണങ്ങളിലൂടെ മിഴിവും ആഴവും നൽകിയ പ്രതിഭയായിരുന്നു ഫാ. ജസ്റ്റിൻ പനക്കൽ.
advertisement
കേരളത്തിലെ കര്‍മ്മലീത്ത സഭയുടെ മഞ്ഞുമ്മല്‍ പ്രോവിന്‍സ് അംഗമായിരുന്നു. മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയിലെ ദൈവശാസ്ത്ര വിഭാഗത്തില്‍ വൈദിക വിദ്യാര്‍ത്ഥികളുടെ രൂപീകരണത്തിലും അദ്ധ്യാപനത്തിലും അര്‍പ്പിതമായ നീണ്ടജീവിതമാണ് ജസ്റ്റിനച്ചന്‍റെ സംഗീത സൃഷ്ടികള്‍ക്കും തട്ടകമായത്.
സാഹിത്യത്തിലും സംഗീതത്തിലും അഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ രചിച്ച ഗാനങ്ങള്‍ ഫാദര്‍ ജസ്റ്റിന്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് ഈണംപകര്‍ന്നവയാണ് കേരളസമൂഹത്തില്‍ ഏറെ സ്വീകാര്യമായത്. ഡോ. കെ. ജെ. യേശുദാസുമായുള്ള സുഹൃദ്ബന്ധത്തില്‍ ജസ്റ്റിനച്ചന്‍റെ സുവിശേഷഗാനങ്ങള്‍ ഏറെ ജനപ്രീതിനേടുകയും ചെയ്തു.
