നീക്കത്തെ ഇല്ലാതാക്കായതോട് കൂടിയാണ് ബഹുജന പങ്കാളിത്തത്തോടു കൂടെ ഒരു ഓൺലൈൻ പ്രതിഷേധ
മാർഗത്തിലേക്ക് UDYF കടന്നത്. ജനപ്രതിനിധികൾക്ക് അവിശ്വാസം കൊണ്ടു വരാനായില്ലെങ്കിൽ ജനങ്ങൾക്ക് തന്നെ അത്തരമൊരു ഒരു അവിശ്വാസപ്രമേയം ആദ്യം കൊണ്ടുവരാനുള്ള സാധ്യതയെപ്പറ്റി യുഡിവൈഎഫ് ഐ സംസ്ഥാന സമിതിയുടെ ആലോചിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ഖാൻ എന്നിവരായിരുന്നു ഇതിന് നേതൃത്വം നൽകിയത്.
സ്വർണക്കടത്ത്, പാലത്തായി വിഷയം, പി.എസ്.സി നിയമന നിരോധനം, പിൻവാതിൽ നിയമനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപാദിച്ചു കൊണ്ടുള്ള സമരമാണ് നടത്തിയത്. ഇതിന്റെ ഭാഗമായി പ്രൊഫൈൽ പിക്ചർ ഫ്രെയിം ക്യാമ്പയിൻ സംഘടിപ്പിച്ചു. ഏകദേശം ഒരു ലക്ഷം ആളുകളാണ് ആണ് പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ട് ലക്ഷത്തി മുപ്പതി രണ്ടായിരത്തി എഴുപത്തിയൊന്ന് ആളുകൾ പങ്കെടുത്തു. ഇത്തരത്തിൽ ക്രിയേറ്റ് ചെയ്ത് കാർഡുകൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പ്രചരിപ്പിക്കുകയും അതുപോലെ മന്ത്രിമാരുടെ പ്രൊഫൈലിലും കമന്റായി ഷെയർ ചെയ്യുകയുമുണ്ടായി.
advertisement
You may also like:ശിവശങ്കറിന് ക്ലീൻചിറ്റ് കിട്ടിയിട്ടില്ല; മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിൽ പ്രതിപക്ഷം കടുത്ത നീക്കത്തിന് [NEWS]ബലി പെരുന്നാള്‍: കണ്ടെയ്‌മെന്റ് സോണുകളില്‍ കൂട്ടപ്രാര്‍ത്ഥനകളോ ബലി കര്‍മ്മങ്ങളോ പാടില്ല [NEWS] നടന്‍ അനിൽ മുരളി അന്തരിച്ചു [NEWS]
കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ ഏറ്റവും മുതിർന്ന നേതാക്കൾ മുതൽ താഴെ തട്ടിലുള്ള പ്രവർത്തകർ
വരെ ഇതിൽ പങ്കെടുത്തു. ഇ-കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്തു ഗവൺമെന്റിന് എതിരെയുള്ള അവിശ്വാസപ്രമേയ സമരത്തിൽ തങ്ങളുടെ ഫോട്ടോയും പേരും അപ് ലോഡ് ചെയ്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപി , യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ഖാൻ, മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എം പി, ആർഎസ്പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ എംപി, കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ്, ജനതാദൾ നേതാവ് ജോൺ ജോൺ, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്, ഫോർവേഡ് ബ്ലോക്ക് നേതാവ് ദേവരാജൻ, സിഎംപി നേതാവ് സി.പി ജോൺ, മറ്റ് മുതിർന്ന യുഡിഎഫ് നേതാക്കൾ, എംപിമാർ, എംഎൽഎമാർ, യുവജന സംഘടനാ നേതാക്കൾ , മഹിളാ സംഘടന നേതാക്കൾ, വിദ്യാർത്ഥി സംഘടനാ
നേതാക്കൾ തുടങ്ങി എല്ലാ തട്ടിലുമുള്ള യുഡിഎഫ് പ്രവർത്തകർ ഇതിന്റെ ഭാഗമായി.
