കൊച്ചി: മലയാള ചലച്ചിത്ര, സീരിയൽ താരം അനിൽ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങിയ അനിൽ 200 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.
1993ൽ പുറത്തിറങ്ങിയ 'കന്യാകുമാരിയിൽ ഒരു കവിത' എന്ന സിനിമയിലൂടെയാണ് സിനിമാ ജീവിതത്തിനു തുടക്കം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ 'ഫോറൻസിക്' ആണ് ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം.
മലയാളത്തിലെ ശ്രദ്ധേയമായ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.