TRENDING:

ശബരിമലയിൽ ഭക്തജനത്തിരക്ക് കൂടുന്നു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സന്നിധാനം : ശബരിമലയിൽ ഭക്തജനത്തിരക്ക് കൂടി വരുന്നതായി ദേവസ്വം ബോർഡ്. കോടതി വിധിയും തുടർന്നുണ്ടായ പ്രതിഷേധങ്ങളും പ്രശ്നങ്ങളും അയ്യപ്പഭക്തരുടെ വരവിനെയും ബാധിച്ചുവെങ്കിലും ഇപ്പോൾ തീർഥാടക തിരക്ക് വർധിച്ചു വരികയാണ്.
advertisement

Also Read-ഹര്‍ത്താല്‍ ആരു നടത്തിയാലും ശരിയല്ല; ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ച് കണ്ണന്താനം

നാമജപ പ്രതിഷേധവും ബാരിക്കേഡ് ഉയര്‍ത്തിയുള്ള നിയന്ത്രണങ്ങളുമൊക്കെയായി തുടങ്ങിയ മണ്ഡലകാലം ആദ്യ ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും തിരക്ക് ആരംഭിച്ചിരിക്കുന്നത്. തീര്‍ഥാടനകാലം തുടങ്ങിയ ശേഷം കഴിഞ്ഞ രണ്ട് ദിവസമാണ് ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തര്‍ സന്നിധാനത്തെത്തിയത്.

Also Read ഒടിയന് ഒടി വെച്ച് ഹർത്താൽ; ബിജെപിക്ക് മോഹൻലാൽ ആരാധകരുടെ പൊങ്കാല

advertisement

ഭക്തരുടെ എണ്ണത്തിലുണ്ടായ കുറവ് നടവരവിൽ ഉൾപ്പെടെ പ്രതിഫലിച്ചുവെങ്കിലും ഇപ്പോൾ പ്രസാദ വിതരണവും കാണിക്കവരവും വര്‍ധിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു. എങ്കിലും കാണിക്കയിടുന്നതിനെപ്പറ്റിയുണ്ടായ കുപ്രചരണം വരുമാനത്തില്‍ ഇടിവ് വരുത്തിയിട്ടുണ്ടെന്നാണ് സൂചന.അപ്പം, അരവണ വിതരണവും കൂടിയിട്ടുണ്ട്.

അതേ സമയം ഇലവുങ്കല്‍ മുതല്‍ സന്നിധനം വരെ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയുടെ കാലാവധിയും ഇന്ന് അവസാനിക്കും...

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിൽ ഭക്തജനത്തിരക്ക് കൂടുന്നു