ഒടിയന് ഒടി വെച്ച് ഹർത്താൽ; ബിജെപിക്ക് മോഹൻലാൽ ആരാധകരുടെ പൊങ്കാല
Last Updated:
തിരുവനന്തപുരം: ബിജെപിയുടെ ഹർത്താലിനെ രൂക്ഷമായി വിമർശിച്ച് സമൂഹമാധ്യമങ്ങൾ. മോഹൻലാൽ ചിത്രമായ ഒടിയന്‍റെ റിലീസ് ദിവസം ഹർത്താൽ പ്രഖ്യാപിച്ചതിനെ മോഹൻലാലിന്‍റെ ആരാധകരാണ് കൂടുതൽ വിമർശിച്ചത്. ബിജെപി ഹർത്താലിനെതിരെ ട്രോളുകളും സജീവമാണ്.
സത്യൻ അന്തിക്കാടിന്‍റെ ചിത്രമായ സന്ദേശത്തിലെ ഈ രംഗമാണ് ബിജെപിയെ ട്രോളാൻ പ്രധാനമായും ഉപയോഗിക്കുന്നത്. ആത്മഹത്യ ചെയ്ത വേണുഗോപാൽ നായരെ ബലിദാനിയാക്കി ചിത്രീകരിച്ച് ബിജെപി രാഷ്ട്രീയ മുതലടുപ്പിന് ശ്രമിക്കുന്നുവെന്നാണ് ട്രോളുകളുടെ ഇതിവൃത്തം. ബിജെപിയുടെ ഔദ്യോഗിക പേജിൽ പൊങ്കാലയിട്ടാണ് മോഹൻലാൽ ഫാൻസ് ഒടിയൻ സിനിമയുടെ റിലീസ് ദിവസം ഹർത്താൽ വെച്ചതിനെതിരെ പ്രതിഷേധിച്ചത്.
ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരോടുള്ള ആദരസൂചകമായി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് പ്രതിഷേധ കമന്‍റുകൾ നിറഞ്ഞത്.
advertisement
ആവേശതിമിർപ്പിൽ ഒടിയൻ എത്തി
മോഹൻലാൽ ഫാൻസിന് പുറമേ മറ്റു സിനിമാപ്രേമികളും ഹർത്താൽ വിരോധികളുമെല്ലാം എതിർപ്പുകളറിയിച്ച് ഇവിടെയെത്തി. ഒടിയനായി പ്രീ ബുക്കിംഗ് നടത്തിയവർക്ക് തിയേറ്ററിലേക്ക് എത്താൻ ഹര്‍ത്താല്‍ തടസം സൃഷ്ടിക്കുമെന്നത് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ നിരാശയിലാഴ്ത്തുന്നു. ഒന്നാം ദിനത്തിന്‍റെ കളക്ഷന്‍ റെക്കോര്‍ഡ് ലക്ഷ്യമിട്ട ഒടിയന് ബുക്കിംഗിലൂടെ ഇത് ലഭിക്കുമെങ്കിലും ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാത്ത തിയേറ്ററുകളില്‍ കളക്ഷന്‍ കുറയും.
advertisement
ഇത് ഒടിയന്‍ ബിസിനസിനെയും പ്രമോഷനേയും ബാധിക്കുമെന്നും ആശങ്കയുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2018 9:37 AM IST