നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹര്‍ത്താല്‍ ആരു നടത്തിയാലും ശരിയല്ല; ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ച് കണ്ണന്താനം

  ഹര്‍ത്താല്‍ ആരു നടത്തിയാലും ശരിയല്ല; ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ച് കണ്ണന്താനം

  • Last Updated :
  • Share this:
   തിരുവനന്തപുരം: ഒരു മാസത്തിനിടെ രണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ബി.ജെ.പിയെ പരോക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

   ജനങ്ങളുടെ മൗലികാവകാശത്തെ നിഷേധിക്കുന്നതാണ് ഹര്‍ത്താലെന്നും തന്റെ പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയാലും താന്‍ അതിന് എതിരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് തിക്കുറിശി ഫൗണ്ടേഷന്റെ പുരസ്‌കാരദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു കണ്ണന്താനം.

   എത്ര ദിവസമാണ് ഇവിടെ ഹര്‍ത്താല്‍ നടന്നത്. ഇങ്ങനൊക്കെ പോയാല്‍ ഇവിടെ ടൂറിസം വളര്‍ത്താന്‍ സാധിക്കുമോയെന്നും കേന്ദ്ര ടൂറിസം സഹമന്ത്രികൂടിയായ കണ്ണന്താനം ചോദിച്ചു. ആര് ഹര്‍ത്താല്‍ നടത്തിയാലും ബാക്കിയുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ട്. വരുടെ മൗലികാവകാശത്തെ നിഷേധിക്കുന്ന ഒന്നാണ് ഹര്‍ത്താലെന്നും അദ്ദേഹം പറഞ്ഞു.

   Also Read ഒടിയന് ഒടി വെച്ച് ഹർത്താൽ; ബിജെപിക്ക് മോഹൻലാൽ ആരാധകരുടെ പൊങ്കാല

   Also Read അനവസരത്തിലെ ഹർത്താൽ: അണികളിൽ അമർഷം, നേതൃത്വം പ്രതിരോധത്തിൽ

   ടൂറിസം മേഖലയെ മാത്രം എങ്ങനെ ഒഴിവാക്കുമെന്നും ഹര്‍ത്താല്‍ ഇല്ലാതാക്കാന്‍ നമുക്ക് ഒരുമിച്ച് ചിന്തിച്ചു കൂടേയെന്നും കണ്ണന്താനം ചോദിച്ചു.

   Also Read ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന ആറാമത്തെ ഹർത്താൽ

   Also Read ഹർത്താൽ ദിനത്തിൽ ബിജെപി നേതാവിന്റെ കാർ യാത്ര

   സമരപന്തലിന് മുന്നില്‍ തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ഇതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഹര്‍ത്താലിനെതിരെ കേന്ദ്ര മന്ത്രി രംഗത്തെത്തിയത്.

   First published:
   )}