2013-ൽ 1.32 കോടി യാത്രക്കാർ ബസുകളെ ആശ്രയിച്ചിരുന്നെങ്കില്‍ 2023 ആകുമ്പോള്‍ ഇത് കേവലം 64 ലക്ഷത്തിനടുത്താണ്. ഒരു ബസ് പിൻവാങ്ങുമ്പോൾ കുറഞ്ഞത് 550 പേരുടെ യാത്രാ സൗകര്യമെങ്കിലും ഇല്ലാതാകുമെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നു.
ഒരു റൂട്ടിൽ ഒരു ബസ് സർവീസ് അവസാനിപ്പിക്കുമ്പോള്‍ അതിൽ യാത്രചെയ്തിരുന്ന 20 പേരെങ്കിലും ഇരുചക്രവാഹനങ്ങളിലേക്ക് മാറിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
advertisement
കോവിഡ് തിരിച്ചടിയായി
കോവിഡ് കാല മുന്‍കരുതലുകളുടെ ഭാഗമായി സമ്പര്‍ക്കം ഒഴിവാക്കാൻ പലരും ബസ് യാത്ര ഒഴിവാക്കി സ്വന്തം വാഹനങ്ങൾ വാങ്ങി. ഇവർ എന്നേക്കുമായി ബസ്‌യാത്ര ഒഴിവാക്കുന്ന സ്ഥിതിയാണ് ഇതുമൂലം ഉണ്ടായത്. സര്‍വീസുകള്‍ കുറഞ്ഞതും യാത്രക്കാരെ ബസുകളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് കാരണമായി. യാത്രക്കാർക്ക് ആവശ്യമുള്ള സമയത്ത് സർവീസ് ഇല്ലാത്ത അവസ്ഥ വന്നതോടെ ഇവര്‍ സ്വന്തംവാഹനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി.
പലര്‍ക്കും ഒരു ദിവസം തന്നെ ഒന്നിലധികം ബസിൽ യാത്രചെയ്യേണ്ടിവരും. ഈ സമയനഷ്ടം ഒഴിവാക്കാൻ ബസ് ഉപേക്ഷിക്കുന്നവരും ഏറെയാണ്.
ബസ് ചാർജും ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുമ്പോഴുള്ള ചെലവും തമ്മില്‍ വലിയ വ്യത്യാസം ഇല്ലാത്ത സ്ഥിതിയായി. അതിനാൽ യാത്രക്കാർ, പ്രത്യേകിച്ച് സ്ത്രീകൾ, ഇരുചക്രവാഹനങ്ങൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി.