TRENDING:

പനി ബാധിച്ച ഏഴു വയസുകാരിക്ക് മരുന്നു മാറി പേവിഷ കുത്തിവയ്പെടുത്ത സംഭവത്തിൽ നഴ്‌സിനെ പുറത്താക്കി

Last Updated:

പനിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു രക്തപരിശോധനയ്ക്ക് എത്തിയ ബാലികയ്ക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പു നൽകുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ചെത്തിയ ഏഴുവയസുകാരിക്ക് മരുന്നുമാറി കുത്തിവച്ചെന്ന പരാതിയില്‍ നടപടി. താൽക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.
അങ്കമാലി താലൂക്ക് ആശുപത്രി
അങ്കമാലി താലൂക്ക് ആശുപത്രി
advertisement

അങ്കമാലി കോതക്കുളങ്ങര സ്വദേശിയായ ഏഴു വയസ്സുകാരിക്കാണ് മരുന്ന് മാറി കുത്തിവെച്ചത്. പനിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു രക്തപരിശോധനയ്ക്ക് എത്തിയ ബാലികയ്ക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പു നൽകുകയായിരുന്നു. കുട്ടിയുടെ അമ്മ ഒപിയിൽ ചീട്ടെടുക്കാൻ പോയ സമയത്താണ് കുട്ടിയുടെ രണ്ടു കൈകളിലും കുത്തിവയ്പ് നൽകിയത്.

Also Read- കോഴിക്കോട് കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതശരീരം കണ്ടെത്തി

ഡോക്ടറുടെ ചീട്ട് കൊടുത്തപ്പോൾ തന്നെ തിരികെ നൽകി ഒപിയിൽ പോയി ചീട്ടെടുത്തു വരാൻ നഴ്സ് നിർദേശിച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു. ഇതിനായി കൗണ്ടറിലേക്കു പോയി വന്നപ്പോഴേക്കും കുട്ടിക്കു കുത്തിവയ്പു നൽകിയിരുന്നു. രക്തപരിശോധന നടത്താതെ കുത്തിവയ്പ് എടുത്തത് എന്തിനെന്നു ചോദിച്ചപ്പോൾ കുട്ടിയെ പൂച്ച കടിച്ചിട്ടല്ലേ വന്നതെന്നു നഴ്സ് അന്വേഷിച്ചു.

advertisement

ഡോക്ടർ കുറിച്ചു നൽകിയ ചീട്ട് നഴ്സ് തിരിച്ചു തന്നതിനാൽ ചീട്ടില്ലാതെയാണു നഴ്സ് കുത്തിവയ്പ്പെടുത്തതെന്ന് അമ്മ പറയുന്നു. തർക്കമായതോടെ ഡോക്ടർമാരെത്തി വാക്സിൻ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പൂച്ചയുള്ള വീടുകളിലുള്ളവർ ഇത്തരം വാക്സിൻ എടുക്കാറുണ്ടെന്നും അറിയിച്ചു.

പൂച്ച കടിച്ചതിനെ തുടർന്നു മറ്റൊരു കുട്ടി ഈ സമയം എത്തിയിരുന്നുവെന്നും 2 കുട്ടികളെയും തമ്മിൽ മാറിപ്പോയതാണെന്നും പിന്നീട് വ്യക്തമായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ നഴ്സിനെതിരേ ഒരു പരാതിയും തങ്ങൾക്ക് ഇല്ല എന്ന് കുട്ടിയുടെ കുടുംബം വ്യക്തമാക്കുന്നു. നിലവിൽ കുട്ടിക്ക് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല. ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക കുടുംബത്തിനുണ്ട്. ഇത് പരിഹരിച്ചാൽ, മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്നും നഴ്സിനെതിരേ പരാതികളൊന്നും ഇല്ലെന്നും കുടുംബം വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പനി ബാധിച്ച ഏഴു വയസുകാരിക്ക് മരുന്നു മാറി പേവിഷ കുത്തിവയ്പെടുത്ത സംഭവത്തിൽ നഴ്‌സിനെ പുറത്താക്കി
Open in App
Home
Video
Impact Shorts
Web Stories