TRENDING:

50 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതി വീട് വെക്കാൻ വിട്ടുകൊടുത്തത് 40 സെന്റ്; കോട്ടയത്തെ വിവാദ ബസുടമയുടെ പഴയ വാർത്ത വീണ്ടും

Last Updated:

ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിർമ്മിക്കുന്നതിനാണ് അന്ന് 40 സെന്റ് സ്ഥലം രാജ്മോഹൻ നൽകിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തിന് പിന്നാലെ ബസ് ഉടമയുടെ പഴയ വാർത്ത വീണ്ടും ജനശ്രദ്ധ നേടുകയാണ്. കിടപ്പാടം ഇല്ലാത്ത 50 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതി പ്രകാരം വീട് വയ്ക്കാൻ തന്റെ 40 സെന്റ് സ്ഥലം സൗജന്യമായി കൈമാറിയ പൊതുപ്രവർത്തകനാണ്  രാജ് മോഹൻ. തിരുവാർപ്പ് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കിളിരൂർ കുന്നുംപുറം പ്രദേശത്ത് ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിർമ്മിക്കുന്നതിനാണ് സ്ഥലം നൽകിയത്. ഒന്നര ഏക്കർ സ്ഥലമാണ് രാജ്മോഹന് ഇവിടെ സ്വന്തമായുള്ളത്.
advertisement

ബാക്കി സ്ഥലം അങ്കണവാടി ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്കൂൾ കായിക പരിശീലന മൈതാനം തുടങ്ങിയ പദ്ധതികൾക്ക് വിട്ടു നൽകുകയും ചെയ്തു. പഞ്ചായത്തിലെ സ്ഥിരതാമസക്കാരിൽ 102 പേർക്ക് സ്വന്തമായി വീടില്ലായിരുന്നു. ഇതിൽ 55 പേർക്ക് വീട് വയ്ക്കാൻ സ്ഥലമില്ലെന്ന് കണ്ടെത്തുകയും ചെയ്തു. വീട് നിർമ്മിക്കാൻ ലൈഫ് മിഷൻ ഫണ്ട് ഉണ്ടെങ്കിലും സ്ഥലം വാങ്ങാൻ നൽകുന്നത് 2 ലക്ഷം രൂപയാണ്. 2 ലക്ഷം രൂപയ്ക്ക് മൂന്ന് സെന്റ് സ്ഥലം എങ്ങും ലഭിക്കാതെ വന്നതോടെ പദ്ധതി പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് തന്റെ അധ്വാനം കൊണ്ട് വാങ്ങിയ സ്ഥലം വിട്ടു നൽകാൻ രാജ്മോഹൻ തീരുമാനിച്ചത്.

advertisement

Also read-കോട്ടയത്ത് ബസുടമയെ മർദിച്ച സിഐടിയു നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

രാജ്മോഹൻ വിദേശത്ത് ജോലിചെയ്തുണ്ടാക്കിയ സമ്പാദ്യംകൊണ്ട് തുടങ്ങിയ നാല് ബസ് സർവീസുകളാണ് 15 കുടുംബങ്ങളുടെ അന്നം. അതിൽ ഒരു ബസിലെ രണ്ടുപേരാണ് ഇപ്പോൾ സംരംഭംഭം തന്നെ കട്ടപ്പുറത്താക്കി കൊടികുത്താൻ യൂണിയൻ സഹായംതേടിയത്. മുൻ സൈനികനായ രാജ്മോഹൻ ഈ പ്രതിസന്ധി പരിഹരിക്കാനുള്ള പോരാട്ടത്തിലാണ്. ഈ വിഷയത്തിൽ അദ്ദേഹം ഹൈക്കോടതിയുടെ സഹായവും തേടി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പോലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താന്‍ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍, ഇത് വെല്ലുവിളിച്ച് സി.ഐ.ടി.യു- സി.പി.എം. നേതാക്കള്‍ രംഗത്തെത്തി. കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞദിവസം സി.ഐ.ടി.യു. നേതാക്കള്‍ അനുവദിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ 6.40-ന് സര്‍വീസ് നടത്താന്‍ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സി.പി.എം. നേതാക്കള്‍ തടഞ്ഞു. ഇവരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സി.പി.എം. ജില്ലാനേതാവ് അജയ് ഉടമയെ മര്‍ദിക്കുകയും ചെയ്തിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
50 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതി വീട് വെക്കാൻ വിട്ടുകൊടുത്തത് 40 സെന്റ്; കോട്ടയത്തെ വിവാദ ബസുടമയുടെ പഴയ വാർത്ത വീണ്ടും
Open in App
Home
Video
Impact Shorts
Web Stories