കോട്ടയത്ത് ബസുടമയെ മർദിച്ച സിഐടിയു നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Last Updated:

രാജ്‌മോഹനെ വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്ന് അജയ് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം

Bus_owner_citu
Bus_owner_citu
കോട്ടയം: തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തിന് പിന്നാലെ ബസ് ഉടമയെ ഗ്രാമപഞ്ചായത്ത് അംഗവും സിഐടിയു നേതാവുമായ ആൾ മർദിച്ചതായി പരാതി. ബസുടമ രാജ്മോഹനാണ് മർദനമേറ്റത്. സിഐടിയു നേതാവ് മർദ്ദിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെ ആർ അജയാണ് മർദ്ദിച്ചത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ബസിൽ സി ഐ ടി യു നാട്ടിയ കൊടി തോരണങ്ങൾ രാവിലെ അഴിച്ചു മാറ്റുമ്പോഴാണ് സംഭവം. പോലീസ് കാഴ്ചക്കാരായി നിൽക്കുമ്പോഴാണ് മർദ്ദനമേറ്റത്. കൊടിയിൽ തട്ടാൽ വീട്ടിൽ കയറി തല്ലുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തി.
ശനിയാഴ്ച രാവിലെ കേരള ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് സിഐടിയു പ്രവർത്തകർ തടഞ്ഞ ബസിലെ കൊടികൾ ഉടമ രാജ്മോഹൻ നീക്കം ചെയ്തത്. അതിനിടെയാണ് സിപിഎം പ്രാദേശിക നേതാവ് കെ ആർ അജയ് രാജ്മോഹനെ ആക്രമിക്കുകയായിരുന്നു. പൊലീസ് സാനിദ്ധ്യത്തിലായിരുന്നു അതിക്രമം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തവന്നിട്ടുണ്ട്. രാജ്‌മോഹനെ വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്ന് അജയ് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
advertisement
സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിമർശിച്ചു. കോടതിയലക്ഷ്യ നടപടിയാണ് സിഐടിയു നേതാക്കൾ നടത്തിയതെന്നും തിരുവഞ്ചൂർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് ബസുടമയെ മർദിച്ച സിഐടിയു നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement