TRENDING:

പോളിങ് ബൂത്തിലേക്ക് കയറുമ്പോള്‍ കൈയ്യിൽ ഒഴിച്ച സാനിറ്റൈസര്‍ കുടിച്ചു; കൊല്ലത്ത് വയോധിക ആശുപത്രിയിൽ

Last Updated:

ആലപ്പാട് എൽപി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ വയോധികയാണ് സാനിറ്റൈസർ കുടിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: പോളിംഗ് ബുത്തിലെത്തിയ വയോധിക അണുവിമുക്തമാക്കാൻ നൽകിയ സാനിറ്റൈസർ അബദ്ധത്തിൽ കുടിച്ചു. കൊല്ലം കരുനാഗപ്പള്ളി രണ്ടാം ഡിവിഷനിലെ ബൂത്തിലാണ് സംഭവം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement

ആലപ്പാട് എൽപി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ വയോധികയാണ് സാനിറ്റൈസർ കുടിച്ചത്.  രാവിലെയായിരുന്നു സംഭവം.

Also Read സ്ഥാനാർഥികളുടെ മരണം; ആദ്യഘട്ടത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് മൂന്ന് വാർഡുകളിൽ

വോട്ട് ചെയ്യാൻ കയറുന്നതിന് മുൻപ് ബൂത്തുകളിൽ സാനിറ്റൈസർ നൽകുന്നുണ്ട്. ഈ സാനിറ്റൈസർ അബദ്ധത്തിൽ കുടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൽകിയത് സാനിറ്റൈസർ ആണെന്ന് ഇവർക്ക്  ധാരണയുണ്ടായിരുന്നില്ലെന്നാണ് വിവരം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തദ്ദേശതിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് എട്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 61.1 ശതമാനമാണ് പോളിംഗ്.  മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോളിങ് ബൂത്തിലേക്ക് കയറുമ്പോള്‍ കൈയ്യിൽ ഒഴിച്ച സാനിറ്റൈസര്‍ കുടിച്ചു; കൊല്ലത്ത് വയോധിക ആശുപത്രിയിൽ
Open in App
Home
Video
Impact Shorts
Web Stories