Local Body Elections 2020 | സ്ഥാനാർഥികളുടെ മരണം; ആദ്യഘട്ടത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് മൂന്ന് വാർഡുകളിൽ

Last Updated:

കൊല്ലം ജില്ലയിലെ രണ്ട് വാർഡുകളിലും മാവേലിക്കരയിലെ ഒരു വാർഡിലുമാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.

സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചു ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം സ്ഥാനാർഥികളുടെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ മൂന്ന് വാർഡുകളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ രണ്ട് വാർഡുകളിലും മാവേലിക്കരയിലെ ഒരു വാർഡിലുമാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. കൊല്ലം പന്മന പ‍ഞ്ചായത്തിലെ അഞ്ചാം വാർഡ്, പന്മയിലെ തന്നെ പതിമൂന്നാം വാർഡ്, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്.
ബിജെപി സ്ഥാനാർഥി വിശ്വനാഥ‍ന്‍റെ (62) മരണത്തെ തുടർന്നാണ് പൻമന പഞ്ചായത്ത് അഞ്ചാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ഇക്കഴിഞ്ഞ നവംബർ 21നായിരുന്നു അദ്ദേഹത്തിന്‍റെ മരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എൽഡിഎഫ് സ്ഥാനാർഥി മരിച്ചതോടെയാണ് പതിമൂന്നാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ചവറ കെഎംഎംഎല്ലിൽ ഡിസിഡബ്ല്യു തൊഴിലാളിയായിരുന്ന രാജു രാസ്‌ക (55)യാണ്‌ മരിച്ചത്‌. ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.
advertisement
ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർഥി കുഴഞ്ഞു വീണു മരിച്ചതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിയത്. സി.പി.എം സ്ഥാനാർഥിയായ ഈരേഴ തെക്ക് ചെമ്പോലിൽ മഹാദേവൻപിള്ള (64) യാണ് മരിച്ചത്.തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വീട്ടിലെത്തി സ്ലിപ്പുകൾ എഴുതുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനും സി.പി.എം ചെട്ടികുളങ്ങര കിഴക്ക് ഏഴാം വാർഡ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020 | സ്ഥാനാർഥികളുടെ മരണം; ആദ്യഘട്ടത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് മൂന്ന് വാർഡുകളിൽ
Next Article
advertisement
അടയാർ പൂർവവിദ്യാർത്ഥികളായ ശ്രീനിവാസനെയും രജനീകാന്തിനെയും ഒന്നിപ്പിച്ച ചിത്രം
അടയാർ പൂർവവിദ്യാർത്ഥികളായ ശ്രീനിവാസനെയും രജനീകാന്തിനെയും ഒന്നിപ്പിച്ച ചിത്രം
  • അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ശ്രീനിവാസനും രജനീകാന്തും 'കഥ പറയുമ്പോൾ' ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു.

  • പഴയകാലം ഓർമ്മപ്പെടുത്തുന്ന ഈ പുനഃസമാഗമം രജനീകാന്തിനെയും ശ്രീനിവാസനെയും ഏറെ വികാരാധീനരാക്കി.

  • 'കഥ പറയുമ്പോൾ' തമിഴ്, തെലുങ്ക് റീമേക്കുകളിൽ രജനീകാന്തും ജഗപതി ബാബുവും പ്രധാന വേഷങ്ങളിൽ.

View All
advertisement