തമിഴ്നാട് - കേരള അതിർത്തിയിൽ ഇരു സംസ്ഥാനത്തെയും പോലീസിൻറെ പഴുതടച്ച സുരക്ഷയാണ്. ആകെ കടത്തിവിടുന്നത് ഭക്ഷ്യവസ്തുക്കൾ കയറ്റിയ വാഹനങ്ങളും മെഡിക്കൽ സർവീസുകളും അത്യാവശ്യം ഔദ്യോഗിക വാഹനങ്ങളും മാത്രം. എന്നാൽ മാർത്താണ്ഡത്തു നിന്ന് ഒരു യാത്രക്കാരിയുമായി പുറപ്പെട്ട ഓട്ടോറിക്ഷ ഒരു തടസ്സവുമില്ലാതെ അതിർത്തി കടന്ന് തിരുവനന്തപുരം ജില്ല പ്രവേശിച്ചു.
Best Performing Stories:മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ [PHOTOS]അൽക്കേഷ് കുമാർ ശർമ എന്തു കൊണ്ട് കോട്ടയം- ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസർ ആയി [NEWS]ലഖ്നൗവിലെ വധുവിന് ഹരിപ്പാട് നിന്നു വരൻ താലി ചാർത്തി; LockDown കാലത്തെ വിവാഹം [NEWS]
advertisement
സത്യവാങ്മൂലമുണ്ടെങ്കിൽ പോലും കടക്കാൻ പ്രയാസമായ സംസ്ഥാന അതിർത്തി ഓട്ടോറിക്ഷ കടന്നത് ഒരു രേഖയുമില്ലാതെ. യാത്ര അവിടെ അവസാനിച്ചില്ല. നേരെ തമ്പാനൂരിലേക്ക്. അവിടെ നിന്ന് യാത്രക്കാരി മറ്റൊരു ഓട്ടോയിൽ വർക്കല വഴി കൊല്ലത്തേക്ക്. വണ്ടി നിന്നത് ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന ബാങ്ക് ജീവനക്കാരൻറെ വീട്ടുപടിക്കൽ.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വയോധികയെ ഗൃഹ നിരീക്ഷണത്തിലേക്ക് മാറ്റി. 4500 രൂപ കൂലി വാങ്ങി ഡ്രൈവർ അപ്പോഴേക്കും പോയിരുന്നു. വെള്ളറട സ്വദേശിയാണ് ഡ്രൈവറെന്ന് തിരിച്ചറിഞ്ഞു. വെള്ളറടയെത്തുമ്പോൾ ഡ്രൈവറെ ക്വറന്റീൻ ചെയ്യാമെന്ന പ്രതീക്ഷയിലാണ് പോലീസ്.
