ലഖ്നൗവിലെ വധുവിന് ഹരിപ്പാട് നിന്നു വരൻ താലി ചാർത്തി; LockDown കാലത്തെ വിവാഹം
- Published by:Naseeba TC
- news18-malayalam
Last Updated:
നൂറു കണക്കിന് കിലോമീറ്റര്‍ അകലെയുള്ള വധുവിനെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം ചെയ്യാൻ ഇതല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല.
കായംകുളം: ലോക്ക്ഡൗൺ കാരണം മുഹൂർത്തം നോക്കി നിശ്ചയിച്ച വിവാഹം മുടക്കാനാകില്ലല്ലോ. അതിനാൽ വിവാഹം ഓൺലൈനാക്കി. ഐടി മേഖലയില്‍ ജോലിനോക്കുന്ന അഞ്ജനയെ ബാങ്കുദ്യോഗസ്ഥനായ ശ്രീജിത്താണ് ഓണ്‍ലൈനായി വിവാഹം കഴിച്ചത്.
ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് അഞ്ജനയുള്ളത്. നൂറു കണക്കിന് കിലോമീറ്റര്‍ അകലെയുള്ള വധുവിനെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം ചെയ്യാൻ ഇതല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചു തന്നെ ശ്രീജിത്ത് അഞ്ജനയ്ക്ക് താലിചാർത്തി.
പള്ളിപ്പാട് കൊടുന്താറ്റ് വീട്ടില്‍ ജി പങ്കജാക്ഷന്‍ ആചാരിയുടെയും ശ്രീകാന്തയുടെയും മകളാണ് അഞ്ജന. ചങ്ങനാശ്ശേരി പുഴവാത് കാര്‍ത്തികയില്‍ നടേശന്‍- കനകമ്മ ദമ്പതികളുടെ മകനാണ് ശ്രീജിത്ത്. വിവാഹ ദിവസമായ ഇന്നലെ ശ്രീജിത്തും അടുത്ത ബന്ധുക്കളും പളളിപ്പാടുള്ള വധൂഗൃഹത്തിലെത്തി. പിന്നീടായിരുന്നു ഓണ്‍ലൈന്‍ കല്യാണ ചടങ്ങുകള്‍.
advertisement
BEST PERFORMING STORIES:കോവിഡ് കഴിഞ്ഞുള്ള നാളെയെന്തെന്ന് വ്യാകുലപ്പെടാൻ പ്രിയ 'ബോബി' ഇനിയില്ല; ബോളിവുഡിന് നഷ്‌ടങ്ങൾ നൽകി ഏപ്രിൽ വിടവാങ്ങുന്നു [PHOTO]ഋഷി കപൂർ-നീതു സിങ്; സിനിമാക്കഥ പോലെ ഈ പ്രണയകഥ [NEWS]'ഈ അടച്ചിട്ട മുറിയിൽ ഞാനും നീയും'; ഋഷി കപൂർ വിട വാങ്ങുമ്പോൾ ശ്രദ്ധേയമായ ഗാനം [NEWS]
മുഹൂർത്ത സമയത്ത് വീഡിയോ കോൺഫറൻസിലൂടെ ശ്രീജിത്ത് അഞ്ജനയെ താലി ചാർത്തി. ഇതേസമയത്ത് ലഖ്നൗവിൽ പ്രത്യേകം തയ്യാറാക്കിയ ചരട് അഞ്ജന സ്വയം കഴുത്തില്‍ കെട്ടി. സീമന്തരേഖയില്‍ അഞ്ജന സിന്ദൂരം ചാര്‍ത്തിയതോടെ ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്ന് സമുദായ ഭാരവാഹികള്‍ നല്‍കിയ രജിസ്റ്ററില്‍ വരന്‍ ഒപ്പുവച്ചു. വിവാഹം മംഗളമായി നടന്നതില്‍ വധൂവരന്‍മാര്‍ക്ക് നിറഞ്ഞ സന്തോഷം.
advertisement
സദ്യക്ക് ശേഷമാണ് ശ്രീജിത്തും ബന്ധുക്കളും അഞ്ജനയുടെ വീട്ടിൽ നിന്ന് മടങ്ങിയത്. 2019നവംബര്‍ ആറിനായിരുന്നു ശ്രീജിത്തിന്റെയും അഞ്ജനയുടെയും വിവാഹ നിശ്ചയം.
Location :
First Published :
April 30, 2020 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ലഖ്നൗവിലെ വധുവിന് ഹരിപ്പാട് നിന്നു വരൻ താലി ചാർത്തി; LockDown കാലത്തെ വിവാഹം