TRENDING:

Gold Smuggling In Diplomatic Channel | തിരുവനന്തപുരത്ത് നയതന്ത്ര ചാനലിലൂടെ വൻ സ്വർണക്കടത്ത്; ഒരാൾ കസ്റ്റഡിയിൽ

Last Updated:

സംഭവത്തിൽ ഡിആർഐയും പ്രത്യേക അന്വേഷണം ആരംഭിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിലേയ്ക്കുള്ള പാഴ്സസലിൽ സ്വർണം കടത്തിയ സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. കോൺസുലേറ്റിലെ മുൻ പിആർഒയെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു.
advertisement

TRENDING: Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം [NEWS]കുഞ്ഞിന്റ പേരിടൽ പോലും മാറ്റിവെച്ച് സുഹാസിന്റെ കോവിഡ് പോരാട്ടം; എറണാകുളം കളക്ടറെ അഭിനന്ദിച്ച് ഹൈബി ഈഡൻ എംപി [NEWS]Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് [NEWS]

advertisement

സ്വർണം കടത്താൻ ശ്രമിച്ചത്  ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റി മറയാക്കിയെന്നാണ് കസ്റ്റംസിൻ്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ഡിആർഐയും പ്രത്യേക അന്വേഷണം ആരംഭിച്ചു. യുഎഇയിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് ഡി.ആർ.ഐ. വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിലെ യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽ സ്വർണ്ണം വന്നതിനെക്കുറിച്ച് അറിയില്ലെന്ന് യു.എ.ഇ. കോൺസൽ  ജനറൽ ജമാൽ ഹുസൈൻ അൽ സാബി കസ്റ്റംസിനെ വിവരമറിയിച്ചിരുന്നു. ഭക്ഷണസാധനങ്ങളാണ് പാഴ്സലായി വരാറുള്ളതെന്നും കോൺസൽ ജനറൽ  അറിയിച്ചതായാണ് വിവരം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling In Diplomatic Channel | തിരുവനന്തപുരത്ത് നയതന്ത്ര ചാനലിലൂടെ വൻ സ്വർണക്കടത്ത്; ഒരാൾ കസ്റ്റഡിയിൽ
Open in App
Home
Video
Impact Shorts
Web Stories