Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ്

Last Updated:

വിമാനത്താവളത്തിലെ ടാക്‌സി കൗണ്ടറിൽ ജീവനക്കാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്.

കൊച്ചി: ജില്ലയിൽ കോവിഡ് രോഗ ഭീതി ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ  കൂടുതൽ ശക്തമാക്കുന്നു. പ്രവാസികൾ ജില്ലയിൽ ഏറ്റവും കൂടുതലായെത്തുന്ന കൊച്ചി വിമാനത്താവളത്തിൽ ഇതിന്റെ ഭാഗമായി വീണ്ടും ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് നടത്തും.  വിമാനത്താവളത്തിലെ ടാക്‌സി കൗണ്ടറിൽ ജീവനക്കാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്.
ടാക്‌സി സർവിസ് നടത്തുന്ന സിയാൽ പ്രീപെയ്ഡ് ടാക്‌സി സൊസൈറ്റി നിയോഗിച്ച ഇമ്മാനുവേൽ ഏജൻസി എന്ന കരാർ സ്ഥാപനത്തിലെ വനിതാ സൂപ്പർവൈസർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
പ്രതിദിനം രാജ്യാന്തര, ആഭ്യന്തര വിഭാഗങ്ങളിൽ നാലായിരത്തോളം യാത്രക്കാരെയാണ് കൊച്ചി വിമാനത്താവളം കൈകാര്യം ചെയ്യുന്നത് . കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ കർശനമായ സജ്ജീകരണങ്ങളാണ് നിലവിൽ സിയാൽ ഒരുക്കിയിട്ടുള്ളത്. മുഴുവൻ ജീവനക്കാർക്കും ഇതുസംബന്ധിച്ച ബോധവൽക്കരണം നൽകിയിട്ടുണ്ട്.
വിവിധ കരാർ, ഉപകരാർ ഏജൻസികളിൽ ജോലി ചെയ്യുന്ന മുഴുവൻ പേർക്കും സുരക്ഷാ വസ്ത്രങ്ങളും ഉപാധികളും സിയാൽ തന്നെ നൽകിയിട്ടുണ്ട്. ശുചീകരണ വിഭാഗത്തിൽ ജോലിചെയ്യുന്ന മുഴുവൻ പേർക്കും ഫേസ് ഷീൽഡുകൾ, മാസ്‌കുകൾ, ഗ്ലൗസുകൾ എന്നിവ സിയാൽ നൽകുകയും ഇവർ അത് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
advertisement
advertisement
[NEWS]
നാലായിരത്തോളം പേർക്കാണ് ഫേസ് ഷീൽഡുകൾ നൽകിയത്. എയ്‌റോബ്രിഡ്ജ് നിയന്ത്രിക്കുന്ന ജീവനക്കാർ, സി.ഐ.എസ്.എഫ് അംഗങ്ങൾ എന്നിവരുൾപ്പെടെ മൂവായിരത്തോളം പേർക്ക് പി.പി.ഇ സ്യൂട്ടുകൾ നൽകി. ഇമിഗ്രേഷൻ മുതൽ പ്രിപെയ്ഡ് ടാക്‌സി കൗണ്ടർ വരെയുള്ള ഇടങ്ങളിൽ ജീവനക്കാരും യാത്രക്കാരും നേരിട്ട് ബന്ധപ്പെടാതിരിക്കാൻ ഗ്ലാസ് ഭിത്തികളും സംസാരിക്കാൻ മൈക്കും നൽകിയിട്ടുണ്ട്.
മുഴുവൻ ടാക്‌സികളിലും ഡ്രൈവറും യാത്രക്കാരും തമ്മിൽ നേരിട്ട് ബന്ധപ്പെടാതിരിക്കാൻ കമ്പാർട്ടുമെന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ജീവനക്കാർ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നേരത്തെ രണ്ടുവട്ടം ഓഡിറ്റിംഗ് നടത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ്
Next Article
advertisement
മകൻ രണ്ടുവർഷംമുൻപ്  വാഹനാപകടത്തിൽ മരിച്ച അതേസ്ഥലത്ത് അമ്മയും ബൈക്കപകടത്തിൽ മരിച്ചു
മകൻ രണ്ടുവർഷംമുൻപ് വാഹനാപകടത്തിൽ മരിച്ച അതേസ്ഥലത്ത് അമ്മയും ബൈക്കപകടത്തിൽ മരിച്ചു
  • മകന്‍ അബിന്‍ സുനില്‍ രണ്ടുവര്‍ഷം മുന്‍പ് ബൈക്കപകടത്തിൽ മരിച്ച സ്ഥലത്ത് അമ്മയും മരിച്ചു.

  • കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരിയായ ജിജി ഭാസ്കര്‍ (46) മരിച്ചു.

  • ഭര്‍ത്താവ് സുനില്‍ സാരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

View All
advertisement