TRENDING:

കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു; 10പേർക്ക്​ പരിക്ക്​, രണ്ടു പേരുടെ നില ഗുരുതരം

Last Updated:

ഭിന്നശേഷിക്കാരനായ തമിഴ്‌നാട് കൊടമംഗലം സ്വദേശി പരശുരാമൻ (60) ആണ് മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം ജോനകപ്പുറത്ത് റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ഭിന്നശേഷിക്കാരനായ തമിഴ്‌നാട് കൊടമംഗലം സ്വദേശി പരശുരാമൻ (60) ആണ് മരിച്ചത്. സംഭവത്തില്‍ സ്ത്രീകളടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. പള്ളിത്തോളം സ്വദേശിയായ സിബിന്‍ എന്ന യുവാവ് മദ്യലഹരിയില്‍ ഓടിച്ച ബൈക്ക്  ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
advertisement

മൂന്നാംകരയിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെല്ലാം തമിഴ്നാട് കൊടമംഗലം സ്വദേശികളാണ്. അപകടത്തിൽ മരിച്ച പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സരസ്വതി, രാജി എന്നിവരെ  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന സിബിനും പരിക്കുണ്ട്. പരിക്കേറ്റ മറ്റുള്ളവര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കടലോരത്ത് വിവിധ ജോലി ചെയ്തു ജീവിച്ചിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു; 10പേർക്ക്​ പരിക്ക്​, രണ്ടു പേരുടെ നില ഗുരുതരം
Open in App
Home
Video
Impact Shorts
Web Stories