TRENDING:

Accident | തൃശൂരിൽ ആംബുലൻസ് KSRTC ബസിലിടിച്ചു; ഒരുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Last Updated:

ശ്വാസതടസുണ്ടായ ഇരട്ടക്കുഞ്ഞുങ്ങളുമായി ആംബുലൻസിൽ പോകുമ്പോഴായിരുന്നു അപകടം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: വടക്കാഞ്ചരി മുളങ്കുന്നത്തുകാവിൽ ആംബുലൻസ് കെഎസ്ആർടിസി ബസിലിടിച്ച് ഒരുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ശ്വാസതടസുണ്ടായ ഇരട്ടക്കുഞ്ഞുങ്ങളുമായി ആംബുലൻസിൽ പോകുമ്പോഴായിരുന്നു അപകടം. മംഗലം സ്വദേശി ഷെഫീഖ്-അൻഷിദ ദമ്പതികളുടെ മകനാണ് മരിച്ചത്.
advertisement

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ആംബുലൻസിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു. പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കെഎസ്ആർടിസി ബസിന് മുന്നിൽ തെന്നിവീണ ബൈക്ക് യാത്രികനെ രക്ഷിക്കാൻ ഡ്രൈവർ സഡൻ ബ്രേക്കിട്ടു. പിന്നാലെ എത്തിയ ആംബുലൻസ് കെഎസ്ആർ‌ടിസി ബസിലിടിക്കുകയായിരുന്നു.

Also Read-ഇടുക്കിയിൽ പതിനേഴുകാരൻ സ്റ്റേ കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു

Accident | തൃശൂരിൽ മദ്യപിച്ച് കാറോട്ട മത്സരത്തിനിടെ അപകടം; ഒരാൾ മരിച്ചു; നാലു പേർക്ക് പരിക്ക്

advertisement

തൃശൂര്‍: മദ്യപിച്ച് കാറോട്ടം മത്സരം നടത്തുന്നതിനിടെ അപകടം. തൃശൂർ കൊട്ടേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മത്സരയോട്ടത്തിനിടെ കാറുകളിലൊന്ന് ടാക്സിയിൽ ഇടിക്കുകയായിരുന്നു. ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നില ഗുരുതരമാണ്.

ഗുരുവായൂർ സന്ദർശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. പോട്ടൂരിൽ വെച്ച് മഹിന്ദ്ര ഥാറും ബിഎംഡബ്ല്യൂ കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് ഥാർ ടാക്സിയിലേക്ക് ഇടിച്ച് കയറിയത്. മരിച്ചയാളുടെ ഭാര്യ, മകൾ, ടാക്സി ഡ്രൈവർ എന്നിവരുൾപ്പെടെ 4 പേർക്കാണ് ഗുരുതരമായി പരുക്കേറ്റത്.

advertisement

Also Read-ഉറക്കിക്കിടത്തി അമ്മ അലക്കാൻ പോയി; ഒന്നേകാൽ വയസുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഥാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിഎംഡബ്ല്യൂ കാർ നിർത്താതെ പോയി. കാറിലുണ്ടായിരുന്ന ഷെറിൻ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident | തൃശൂരിൽ ആംബുലൻസ് KSRTC ബസിലിടിച്ചു; ഒരുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories