സംസ്ഥാനത്ത്, ഇതുവരെ അഞ്ച് എലിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. കൂടാതെ, 43 പേർക്ക് ചിക്കൻപോക്സ്, 17 പേർക്ക് മഞ്ഞപ്പിത്തം, 2 പേർക്ക് മലേറിയ എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഡങ്കിപ്പനി കേസുകളും സംസ്ഥാനത്ത് കൂടുകയാണ്. ഇന്നലെ 79 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ (32) ആണ് മരിച്ചത്.
Also Read- കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; ഒറ്റ ദിവസം സ്ഥിരീകരിച്ചത് 79 പേർക്ക്; പാലക്കാട് ഒരാൾ മരിച്ചു
advertisement
പകര്‍ച്ചപ്പനിക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഫീല്‍ഡ്തല ജാഗ്രതയും ശക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ജാഗ്രതാ നിർദേശങ്ങൾ
- കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണം
- വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം
- അലക്ഷ്യമായി വലിച്ചെറിയുന്ന പ്‌ളാസ്‌റ്റിക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം.
- വീടിനകത്തെ ചെടികൾ വെക്കുന്ന ട്രേ കൊതുകിന്റെ ഉറവിടം ആവാറുണ്ട്.
- അതിനാൽ ചെടി ചട്ടികളിലേയും ഫ്രിഡ്‌ജിലേയും ട്രേയിലെ വെള്ളം ആഴ്‌ച തോറും മാറ്റണം.
- നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌ഥലങ്ങൾ, ആശുപത്രികൾ, ഹോസ്‌റ്റലുകൾ കൃത്യമായി ശുചീകരിക്കണം.
- അതിഥി തൊഴിലാളികളുടെ താമസ സ്‌ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.
- പനി ബാധിച്ചാൽ സ്വയം ചികിൽസ പാടില്ല.
- നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കണം.
- പനി ബാധിച്ചാൽ മറ്റു പകർച്ചപ്പനികൾ അല്ലെന്ന് ഉറപ്പ് വരുത്തണം