TRENDING:

First Bell from June 1: വിക്ടേഴ്സ് ചാനലിലെ ക്ലാസ് മുറി തുറക്കുമ്പോൾ

Last Updated:

കൈറ്റ് വിക്ടേഴ്സ് ചാനലിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പല സമയങ്ങളിലായാണ് ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ (പ്ലസ് വൺ ഒഴികെ) ക്രമീകരിച്ചിരിക്കുന്നത്. യുട്യൂബിലും ലഭ്യമാകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ജൂണ്‍ ഒന്നിന് തുറക്കില്ല. കേന്ദ്ര തീരുമാനം വന്ന ശേഷമേ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കൂ എങ്കിലും, പഠനം മുടങ്ങാതിരിക്കാൻ ജൂൺ ഒന്നിനു തന്നെ ഓൺലൈൻ ക്ലാസ് ആരംഭിക്കും. പ്രത്യേക ക്ലാസുകൾക്കു നൽകിയിരിക്കുന്ന പേര് ‘ഫസ്റ്റ് ബെൽ’. കൈറ്റ് വിക്ടേഴ്സ് ചാനലിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പല സമയങ്ങളിലായാണ് ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ (പ്ലസ് വൺ ഒഴികെ) ക്രമീകരിച്ചിരിക്കുന്നത്. യുട്യൂബിലും ലഭ്യമാകും.
advertisement

ആദ്യ ആഴ്ച ട്രയൽ അടിസ്ഥാനത്തിൽ സംപ്രേഷണം; 10,12 ക്ലാസുകാർക്കായി അതേ ദിവസം വൈകിട്ടും മറ്റുള്ളവർക്കു ശനി, ഞായർ ദിവസങ്ങളിലും പുനഃസംപ്രേഷണമുണ്ട്. ആദ്യ ആഴ്ചയിലെ ക്ലാസുകൾ ജൂൺ 8നു തുടങ്ങുന്ന ആഴ്ചയിൽ ആവർത്തിക്കുകയും ചെയ്യും. ആദ്യ ആഴ്ച ക്ലാസ് നഷ്ടമായവരെ കണ്ടെത്തി സൗകര്യം ഉറപ്പു വരുത്തിയ ശേഷമാകും പുനഃസംപ്രേഷണം. സ്കൂൾ തുറക്കുമ്പോൾ മാത്രം അധ്യാപകർ എത്തിയാൽ മതിയെന്നും സ്കൂൾ ക്യുഐപി മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ ധാരണയായി.

കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസ് സമയം ഇങ്ങനെ

advertisement

12ാം ക്ലാസ് - രാവിലെ 8.30- 10.30 (പുനഃസംപ്രേഷണം തിങ്കൾ - വെള്ളി രാത്രി ഏഴിന്)

ഒന്നാം ക്ലാസ് - രാവിലെ 10.30- 11 (പുനഃസംപ്രേഷണം ശനി രാവിലെ എട്ട്, ഞായർ എട്ട്)

പത്താം ക്ലാസ്- രാവിലെ 11- 12.30 (പുനഃസംപ്രേഷണം തിങ്കൾ- വെള്ളി വൈകിട്ട് 5.30ന്)

രണ്ടാം ക്ലാസ് - ഉച്ചയ്ക്ക് 12.30 - 1 (പുനഃസംപ്രേഷണം ശനി രാവിലെ 9ന്, ഞായർ 9.30ന്)

മൂന്നാം ക്ലാസ്- ഉച്ചയ്ക്ക് 1- 1.30 (പുനഃസംപ്രേഷണം ശനി 10.30ന്, ഞായർ 10.30ന്)

advertisement

നാലാം ക്ലാസ്- ഉച്ചയ്ക്ക് 1.30- 2 (പുനഃസംപ്രേഷണം ശനി 11.30ന്, ഞായർ 12ന്)

അഞ്ചാം ക്ലാസ് - ഉച്ചയ്ക്ക് 2- 2.30 (പുനസംപ്രേഷണം ശനി 12.30, ഞായർ 1.30)

ആറാം ക്ലാസ്- ഉച്ചയ്ക്ക് 3- 3.30 (പുനഃസംപ്രേഷണം ശനി 2ന്- ഞായർ 23.0ന്)

ഏഴാം ക്ലാസ് - ഉച്ചയ്ക്ക് 3- 3.30 (പുനഃസംപ്രേഷണം ശനി 3ന്, ഞായർ 4ന്)

എട്ടാം ക്ലാസ്- വൈകിട്ട് 3.30 -4.30 (പുനഃസംപ്രേഷണം ശനി 4.30, ഞായർ 5ന്)

advertisement

ഒൻപതാം ക്ലാസ്- വൈകിട്ട് 4.30- 5.30 (പുനഃസംപ്രേഷണം ശനി രാത്രി 7ന്, ഞായർ 7.30ന്)

TRENDING:#Network18PublicSentiMeter | ലോക്ക്ഡൗൺ കഴിഞ്ഞാൽ എങ്ങനെ ? മലയാളികൾ പ്രതികരിച്ചത് ഇങ്ങനെ [NEWS]മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി [NEWS]കോവിഡ് വരില്ലെന്ന് പറഞ്ഞ പ്രശസ്ത ജ്യോതിഷി കോവിഡ് 19 ബാധിച്ചു മരിച്ചു [NEWS]

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
First Bell from June 1: വിക്ടേഴ്സ് ചാനലിലെ ക്ലാസ് മുറി തുറക്കുമ്പോൾ
Open in App
Home
Video
Impact Shorts
Web Stories