"2 മന്ത്രിമാർ ഉൾപ്പെടെ 6 എംഎൽഎമാർ ഈ കേസിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. 2.2 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. കേസിൽ തെളിവില്ലെന്ന ബാലിശമായ വാദമാണ് സർക്കാർ ഉയർത്തിയത്. സിപിഎം നേതാക്കളെ എങ്ങനെയും രക്ഷിക്കുക എന്നതു മാത്രമാണ് ലക്ഷ്യമെന്നു വ്യക്തം."- ഉമ്മൻ ചാണ്ടി കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
നിയമസഭയില്‍ എംഎല്‍എമാര്‍ കയ്യാങ്കളി നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്കിയ അപേക്ഷ സിജെഎം കോടതി തള്ളിയതിനെ സ്വാഗതം ചെയ്യുന്നു.
advertisement
2 മന്ത്രിമാര്‍ ഉള്‍പ്പെടെ 6 എംഎല്‍എമാര്‍ ഈ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. 2.2 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. കേസില്‍ തെളിവില്ലെന്ന ബാലിശമായ വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. സിപിഎം നേതാക്കളെ എങ്ങനെയും രക്ഷിക്കുക എന്നതു മാത്രമാണ് ലക്ഷ്യമെന്നു വ്യക്തം.
പൊതുമുതല്‍ നശിപ്പിച്ചതിനോടൊപ്പം കേരള നിയമസഭയ്ക്കും കേരളത്തിനും വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവമാണിത്. കേസിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുക തന്നെ വേണം.
മാണിസാറിനെതിരേ നിയമസഭയില്‍ നടത്തിയ യുദ്ധം കൂടിയായിരുന്നു അത്.