നിയമസഭയിലെ കൈയാങ്കളി: രണ്ട് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം; മന്ത്രിമാരും ഇടതു നേതാക്കളും വിചാരണ നേരിടണം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പൊതുമുതൽ നശിപ്പിക്കുന്നതു തടയേണ്ട സർക്കാർ അത്തരം കേസുകൾ സഭാ ഐക്യം നിലനിൽക്കാൻ വേണ്ടിയാണു പിൻവലിക്കുന്നത് എന്നു പറഞ്ഞാൽ അതു ജനങ്ങളെ കളിയാക്കുന്നതാണെന്ന് പ്രതിപക്ഷ അഭിഭാഷകൻ വാദിച്ചു.
തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസിൽ കോടതി സർക്കാരിനു കനത്ത തിരിച്ചടി. മന്ത്രിമാർ ഉൾപ്പെടെ പ്രതികളായുള്ള കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ തിരുവനന്തപുരം സിജെഎം കോടതി തള്ളി. സർക്കാർ നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ പിൻവലിക്കൽ സത്യവാങ്മൂലമാണ് കോടതി നിരാകരിച്ചത്.
ധനമന്ത്രി ആയിരിക്കെ ബാർകോഴക്കേസിൽ ആരോപണ വിധേയനായ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു പ്രതിപക്ഷം തടയാൻ ശ്രമിച്ചതാണ് 2015 മാർച്ച് 13ന് സഭാ ചരിത്രത്തിൽ ഇന്നുവരെയുണ്ടായിട്ടില്ലാത്ത കൈയ്യാങ്കളിയിലേക്ക് മാറിയത്.
സഭയ്ക്കുള്ളിൽ അക്രമം നടത്തി 2 ലക്ഷത്തിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നാണു ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആർ. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎയും സിപിഎം നേതാവുമായ വി. ശിവൻകുട്ടിയാണ് സർക്കാരിനെ സമീപിച്ചത്. പ്രതിപക്ഷം എതിർത്തതിനെത്തുടർന്ന് വിഷയം കോടതിയിലെത്തി. ഹൈക്കോടതിയുടെ നിർദേശം അനുസരിച്ചാണ് കേസ് സിജെഎം കോടതി പരിഗണിച്ചത്.
advertisement
മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, എംഎൽഎമാരായിരുന്ന കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവൻ, വി.ശിവൻകുട്ടി എന്നിവരാണ്പ്രതികൾ.
നിയമസഭയ്ക്കുള്ളിൽ അനിഷ്ട സംഭവങ്ങൾ നടന്നാൽ പരാതി നൽകേണ്ടതു സ്‌പീക്കറാണെന്നും ഇവിടെ അത്തരം പരാതിയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. സഭാ അംഗങ്ങളുടെ ഐക്യം നിലനിർത്തുന്നതിന്റെ ഭാഗമായിട്ടാണു സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്നും ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ വാദിച്ചു.
പൊതുമുതൽ നശിപ്പിക്കുന്നതു തടയേണ്ട സർക്കാർ അത്തരം കേസുകൾ സഭാ ഐക്യം നിലനിൽക്കാൻ വേണ്ടിയാണു പിൻവലിക്കുന്നത് എന്നു പറഞ്ഞാൽ അതു ജനങ്ങളെ കളിയാക്കുന്നതാണെന്ന് പ്രതിപക്ഷ അഭിഭാഷകൻ വാദമുഖമുയർത്തി.
advertisement
നഷ്ടക്കണക്ക് ഇങ്ങനെ
- സ്പീക്കറുടെ കസേര 1– 20,000രൂപ.
- എമർജൻസി ലാംപ് 1– 2185 രൂപ,
- മൈക്ക് യൂണിറ്റ് 4– 1,45,920രൂപ, സ്
- റ്റാൻഡ് ബൈ മൈക്ക് 1– 22,000രൂപ,
- ഡിജിറ്റൽ ക്ലോക്ക് 2– 200 രൂപ,
- മോണിറ്റർ 2– 28,000 രൂപ,
- ഹെഡ് ഫോൺ 3–1788 രൂപ
ഒപ്പം നിയമ സഭയുടെ അന്തസ്സിനുണ്ടായ തിരിച്ചു പിടിക്കാനാവാത്ത ഇടിവും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 22, 2020 4:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭയിലെ കൈയാങ്കളി: രണ്ട് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം; മന്ത്രിമാരും ഇടതു നേതാക്കളും വിചാരണ നേരിടണം