TRENDING:

Assembly Election 2021 | 'സർവേകൾ യുഡിഎഫിന് നേട്ടമായി, പ്രവർത്തിക്കാത്തവരും പ്രചാരണത്തിനിറങ്ങി': ഉമ്മൻ ചാണ്ടി

Last Updated:

ചിലരൊക്കെ സർവെയെ എതിർക്കുന്നുണ്ട്. പക്ഷേ താൻ എതിർക്കുന്നില്ല. സർവെ റിപ്പോട്ടുകൾ വരുന്നതിന് മുമ്പും പിമ്പുമുള്ള മാറ്റം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. ജനക്കൂട്ടമാണ് എല്ലായിടത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവെകൾ യു.ഡി.എഫിന് എതിരായിരുന്നെങ്കിൽ പ്രചാരണരംഗത്ത് വൻനേട്ടമുണ്ടാക്കിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർവെ ഫലം പുറത്തു വന്നതോടെ ഞങ്ങൾ പറഞ്ഞാൽ പോലും പ്രവർത്തിക്കാത്ത യുഡിഎഫ് പ്രവർത്തകർ ഊർജ്ജസ്വലരായി രംഗത്ത് ഇറങ്ങിയെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.  ചിലരൊക്കെ സർവെയെ എതിർക്കുന്നുണ്ട്. പക്ഷേ താൻ എതിർക്കുന്നില്ല. സർവെ റിപ്പോട്ടുകൾ വരുന്നതിന് മുമ്പും പിമ്പുമുള്ള മാറ്റം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. ജനക്കൂട്ടമാണ് എല്ലായിടത്തും. ഞങ്ങൾ വിചാരിച്ചിട്ടും സാധിക്കാത്തത് സർവേ കൊണ്ട് സാധിച്ചെന്നും ഉമ്മൻ ചാണ്ടി  കൂട്ടിച്ചേർത്തു.
advertisement

Also Read 'യു.ഡി.എഫ് നിർമ്മിച്ചത് 227 പാലങ്ങൾ; എല്‍.ഡി.എഫ് നിര്‍മിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിടാമോ?' വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രി പിണറായി വിജയന്റെ അന്നം മുടക്കി ആരോപണത്തെയും ഉമ്മൻ ചാണ്ടി തള്ളിക്കളഞ്ഞു.  'അന്നം മുടക്കി'കൾ ആരാണെന്ന് ജനം തിരിച്ചറിയും. പാവപ്പെട്ട കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനുള്ള അരിയാണ് വിതരണം ചെയ്യാതെ വച്ചത്. അരി കുട്ടികളുടെ വീടുകളിലേക്ക് നൽകണമെന്ന് ആദ്യം തീരുമാനിച്ചത് യുഡിഎഫ് മന്ത്രിയായിരുന്ന ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

advertisement

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അരി വിതരണത്തെ ഉപയോഗിച്ചതിനെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എതിർത്തത്. അത് തെരഞ്ഞെടുപ്പ് കമ്മീഷനെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. സിപിഎം ആയിരുന്നു ഈ സ്ഥാനത്ത് എങ്കിൽ അരിയിൽ മണ്ണുവാരിയിടുമായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

'ഫിറോസിക്ക വരില്ലേ?' വോട്ടു തേടിയെത്തിയ കെ.ടി ജലീലിനോട് ഒരു കുട്ടിയുടെ ചോദ്യം

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാർഥികൾ തമ്മിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തവനൂർ. എൽ.ഡി.എഫ് സ്ഥാനാർഥിയായ കെ.ടി ജലീലിനെതിരെ ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. എൽ.ഡി.എഫ് യുഡിഎഫ് പ്രവർത്തകരും സ്ഥാനാർഥികൾക്കു വേണ്ടി ശക്തമായി പ്രചരണ രംഗത്തുണ്ട്. ഇതിനിടെ രസകരമായ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വോട്ടു തേടിയെത്തിയ മന്ത്രി കെ.ടി ജലീലിനോട് എതിർ സ്ഥാനാർഥി ഫിറോസ് എവിടെയെന്നു തിരക്കുന്ന വീഡിയോ ആണിത്. യു.ഡി.എഫ് പ്രവർത്തകരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

advertisement

വോട്ടു തേടുന്നതിനിടെ ഒരു കുട്ടിയെ മന്ത്രി കൈയ്യിലെടുത്തു. എന്നാൽ മന്ത്രിയുടെ കൈയ്യിലാണ് താൻ ഇരിക്കുന്നതെന്നു പോലും പരിഗണിക്കാതെ ഫിറോസ് ഇക്ക എപ്പോൾ വരുമെന്ന നിഷ്ക്കളങ്ക ചോദ്യമാണ് ഈ പെൺകുട്ടി ചോദിക്കുന്നത്. ചോദ്യംകേട്ട് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു. ഇത് നമ്മുടെ സ്ഥാനാര്‍ഥിയാണെന്ന് സമീപത്തുള്ളയാള്‍ കുട്ടിയോട് പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ കുട്ടി ചോദ്യം ആവർത്തിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ വരും എന്ന സമാധാനിപ്പിച്ചാണ് മന്ത്രിയും സംഘവും മടങ്ങിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Kerala Assembly Election, Kerala Assembly Election 2021, Survey,  Oommen Chandy, UDF, LDF

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | 'സർവേകൾ യുഡിഎഫിന് നേട്ടമായി, പ്രവർത്തിക്കാത്തവരും പ്രചാരണത്തിനിറങ്ങി': ഉമ്മൻ ചാണ്ടി
Open in App
Home
Video
Impact Shorts
Web Stories