'യു.ഡി.എഫ് നിർമ്മിച്ചത് 227 പാലങ്ങൾ; എല്‍.ഡി.എഫ് നിര്‍മിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിടാമോ?' വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി

Last Updated:

2011 മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് പൂര്‍ത്തീകരിച്ച 227 പാലങ്ങളുടെ പട്ടികയാണ് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഇതിനൊപ്പമാണ് എൽഡിഎഫ് കാലത്ത് നിർമ്മിച്ച പാലങ്ങളുടെ കണക്ക് പുറത്തു വിടാമോയെന്ന് ഉമ്മൻ ചാണ്ടി ചോദിക്കുന്നത്.

തിരുവനന്തപുരം:   യുഡിഎഫ് ഭരണകാലത്ത് നിർമ്മിച്ച പാലങ്ങളുടെ പട്ടികയുമായി ഇടതു സർക്കാരിനെ വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2011 മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് പൂര്‍ത്തീകരിച്ച 227 പാലങ്ങളുടെ പട്ടികയാണ് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഇതിനൊപ്പമാണ് എൽഡിഎഫ് കാലത്ത് നിർമ്മിച്ച പാലങ്ങളുടെ കണക്ക് പുറത്തു വിടാമോയെന്ന് ഉമ്മൻ ചാണ്ടി ചോദിക്കുന്നത്.  തെരഞ്ഞെടുപ്പ് കാലമായതുകൊണ്ടു തന്നെ നിരവധി പേരാണ് ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്.
എല്‍.ഡി.എഫ്. കാലത്ത് നിര്‍മിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിടാമോ എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി. ആയിരത്തിലേറെ കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. നാലായിരത്തിലേറെ പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്.
കടകംപള്ളിയുടെ ശബരിമല ഖേദപ്രകടനം ; പാർട്ടിയും മുഖ്യമന്ത്രിയും വിശദീകരണം തേടുമെന്ന് സിതാറാം യെച്ചൂരി
തിരുവനന്തപുരം: ശബരിമയിൽ തെറ്റുപറ്റിയെന്ന ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിൽ പ്രതികരണവുമായി സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കടകംപളളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് പരിശോധിക്കും. സുപ്രീംകോടതി വിശാല ബെഞ്ചിന്‍റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് ശബരിമല.  കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ചർച്ച വേണ്ട. കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടുമെന്നും സിതാറാം യെച്ചൂരി മാധ്യമങ്ങളോട് വ്യക്തമാക്കി.
advertisement
"കടകംപളളിയുടെ ഖേദപ്രകടനത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടും. സംസ്ഥാന കമ്മിറ്റിയും ഇക്കാര്യത്തിൽ വിശദീകരണം തേടും. സത്യവാങ്മൂലം തിരുത്തുമോയെന്നതിന് പ്രസക്തിയില്ല, കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധിക്ക് ശേഷം വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്"-  സിതാറാം യെച്ചൂരി പറഞ്ഞു.
സത്യവാങ്ങ് മൂലം തിരുത്തുമോയെന്നതിന് പ്രസക്തിയില്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധിക്ക് ശേഷം വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സിതാറാം യെച്ചൂരി പറഞ്ഞു.
ശബരിമലയിൽ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. ''2018ലെ സംഭവം നമ്മെയെല്ലാം വേദനിപ്പിച്ച സംഭവം. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവം. എല്ലാവർക്കും വിഷമുണ്ടാക്കി. എനിക്കും വല്ലാതെ വിഷമുണ്ടാക്കി''- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയം അടഞ്ഞ അധ്യായമാണ്. അന്നത്തെ സംഭവത്തിനുശേഷം നിരവധി ഉത്സവങ്ങൾ നടന്നു. നേരത്തെ ഉള്ളതിനെക്കാൾ മനോഹരമായി തന്നെ ഉത്സവം നടത്തി. വിശാല ബെഞ്ചിന്റെ വിധി എന്തായാലും ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ചു കൊണ്ടേ തീരുമാനത്തിലെത്തൂവെന്നും കഴക്കൂട്ടം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി കൂടിയായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
advertisement
സി പി എം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയില്‍ യുവതിപ്രവേശന വിഷയത്തിൽ വിഷമമുണ്ടായെന്ന് സ്ഥാനാര്‍ഥി കൂടിയായ ദേവസ്വം മന്ത്രി തുറന്നു സമ്മതിച്ചിരിക്കുന്നത്. ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് നേരത്തെ പാർട്ടി വിലയിരുത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും ശബരിമല ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദേവസ്വം മന്ത്രിയുടെ ഏറ്റുപറച്ചിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമല ആക്ടിവിസം കാണിക്കേണ്ട സ്ഥലമല്ലെന്ന് ദേവസ്വം മന്ത്രി മുൻപ് പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി നിലപാടിനെ ന്യായീകരിക്കേണ്ടതായും വന്നിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യു.ഡി.എഫ് നിർമ്മിച്ചത് 227 പാലങ്ങൾ; എല്‍.ഡി.എഫ് നിര്‍മിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിടാമോ?' വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി
Next Article
advertisement
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; മകരവിളക്ക് മഹോത്സവത്തിന് 30-ന് നട തുറക്കും
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; മകരവിളക്ക് മഹോത്സവത്തിന് 30-ന് നട തുറക്കും
  • ശബരിമലയിൽ ഇന്ന് മണ്ഡലപൂജ നടക്കും, തീർത്ഥാടകർക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

  • മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് സമാപനം, ഡിസംബർ 30-ന് വൈകിട്ട് 5 മണിക്ക് നട വീണ്ടും തുറക്കും.

  • മകരവിളക്ക് മഹോത്സവ ദർശനം ജനുവരി 14-ന് നടക്കും, ഭക്തർക്ക് പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടാകും.

View All
advertisement