TRENDING:

Oommen Chandy| 'യുഡിഎഫ് അധികാരത്തിൽ വന്നാൽ വാളയാർ കേസിൽ ശക്തമായ നടപടി': ഉമ്മൻ ചാണ്ടി

Last Updated:

രണ്ടു കുട്ടികൾ കെട്ടുറപ്പില്ലാത്ത വീട്ടിൽ താമസിക്കേണ്ട ഗതികേട് ഉണ്ടാവുകയും അതിക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സാഹചര്യം അതീവ ഗുരുതരമാണെന്നും ഉമ്മന്‍ ചാണ്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ വാളയാര്‍ കേസില്‍ ഉറപ്പായും ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും എടുക്കാതെ സ്ഥാനക്കയറ്റം നൽകി സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
advertisement

രണ്ടു കുട്ടികൾ കെട്ടുറപ്പില്ലാത്ത വീട്ടിൽ താമസിക്കേണ്ട ഗതികേട് ഉണ്ടാവുകയും അതിക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സാഹചര്യം അതീവ ഗുരുതരമാണെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

Also Read മകന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടു; കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മരിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

വാളയാറിൽ ക്രൂരപീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തിൽ രണ്ട് കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ നീതി നടപ്പിലാക്കേണ്ടവർ കുറ്റക്കാരാണ്. അന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും എടുക്കാതെ സ്ഥാനക്കയറ്റം നൽകി അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

advertisement

വാളയാറിൽ ക്രൂരപീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തിൽ രണ്ട് കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ നീതി നടപ്പിലാക്കേണ്ടവർ...

Posted by Oommen Chandy on Sunday, November 15, 2020

ഒന്നുമറിയാത്ത രണ്ടു കുട്ടികൾ കെട്ടുറപ്പില്ലാത്ത വീട്ടിൽ താമസിക്കേണ്ട ഗതികേട് ഉണ്ടാവുകയും അതിക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സാഹചര്യം അതീവ ഗുരുതരമാണ്. അതിനേക്കാൾ ഞെട്ടിക്കുന്നതാണ് പ്രതികളെ രക്ഷിക്കാൻ നടക്കുന്ന സംഭവങ്ങൾ. യുഡിഎഫ് അധികാരത്തിൽ വന്നാൽ വാളയാർ കേസിൽ ഉറപ്പായും ശക്തമായ നടപടിയുണ്ടാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Oommen Chandy| 'യുഡിഎഫ് അധികാരത്തിൽ വന്നാൽ വാളയാർ കേസിൽ ശക്തമായ നടപടി': ഉമ്മൻ ചാണ്ടി
Open in App
Home
Video
Impact Shorts
Web Stories