എന്നാൽ പൂച്ച പില്ലറിന് മുകളിൽ അതീവ അവശനായി ഒരു മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രക്ഷാപ്രവർത്തനം അടിയന്തരമായി വേണമെന്ന ആവശ്യം ശക്തമായി. പൂച്ചയുടെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മൃഗസ്നേഹികളും റെസ്ക്യൂ ടീമും സ്ഥലത്ത് പ്രതിഷേധം ആരംഭിച്ചതോടെയാണ് ദൗത്യം വേഗത്തിലാക്കിയത്. ഇതിനിടെ ദൗത്യത്തിനായി എത്തിച്ച ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചു. പകരം വാഹനം എത്തിച്ചാലുടൻ പൂച്ചയെ താഴെയിറക്കാനുള്ള നടപടികൾ പുനഃരാരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Feb 21, 2026 4:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ഓപ്പറേഷൻ മ്യാവു’: പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ കൊച്ചിമെട്രോ സർവീസ് നിർത്തിവെച്ചു
