എന്‍.ഐ.എ അന്വേഷിക്കുന്ന കേസുകളുടെ ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ഭരണത്തില്‍ അധോലോകം പ്രവര്‍ത്തിക്കുന്നു. നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജാണ്. കണ്‍സള്‍ട്ടന്‍സികളെ പിന്‍വലിക്കില്ലെന്നാണ് പറയുന്നത്. കമ്മീഷന്‍ കിട്ടുന്ന കള്‍സള്‍ട്ടന്‍സികളെ എങ്ങനെയാണ് ഒഴിവാക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ലൈഫ് മിഷനിലെ അഴിമതി രണ്ടാം ലാവലിനാണ്. ലാവലിന്‍ കേസ് സുപ്രീംകോടതിയിലാണ്. ലാവലിന്‍ എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ചൂടാകേണ്ടെന്നും ചെന്നിത്തല പറഞ്ഞു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയെന്നാണ് പറയുന്നത്. എന്നാല്‍ രേഖകളുടെ പിന്തുണയോടെയല്ലാതെ ഒരു ആരോപണവും താന്‍ ഉന്നയിച്ചില്ല. ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നെല്ലാം സര്‍ക്കാരിന് പിന്തിരിയേണ്ടി വന്നുവെന്നതാണ് യാഥാര്‍ഥ്യം. ബ്രൂവറി, മാര്‍ക്ക് ദാനം, പമ്പയിലെ മണലെടുപ്പ് ഇതെല്ലാം ഉദാഹരണങ്ങള്‍ മാത്രമാണ്. അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെടുമെങ്കിലും ജനങ്ങളുടെ മനസ്സില്‍ യു.ഡി.എഫ് വിജയിച്ചൂവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
advertisement
കോവിഡ് പ്രതിരോധം പി.ആര്‍ എക്‌സര്‍സൈസായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നാഷണല്‍ ഹൈവേയ്ക്ക് സമീപത്ത് വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഭൂമി തുച്ഛമായ വിലയ്ക്ക് കൈമാറിയെന്ന പുതിയ ആരോപണവും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഉന്നയിച്ചു.